
നന്ദകുമാർ വി ബി
കൊറോണ പ്രതിരോധത്തിനും സാമ്ബത്തിക മേഖലയുടെ പ്രതിസന്ധിക്കുമായി രണ്ടാം ഘട്ട സാമ്ബത്തിക പാക്കേജിന് അന്തിമരൂപം നല്‍കാന്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. പാക്കേജിന് അന്തിമ അംഗീകാരം കിട്ടിയാല്‍ ഇന്നോ നാളെയോ തന്നെ പാക്കേജ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതാകും പ്രഖ്യാപിക്കുന്ന പുതിയ പാക്കേജ് എന്നാണ് സൂചന. രാജ്യത്തിന്റെ ജിഡിപിയുടെ 3 – 5% വരെ തുക പാക്കേജായി പ്രഖ്യാപിക്കുമെന്നാണ് സാമ്ബത്തിക വിദഗ്ധരുടെ പ്രതീക്ഷ.
ലോക്ക്ഡൗണ്‍ മൂലം പ്രതിസന്ധിയിലായ ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് 15,000 കോടി രൂപയുടെ വായ്പാപദ്ധതി പുതിയ പാക്കേജിലുണ്ടാകുമെന്നാണ് സൂചന. മെയ് 3ന് ലോക്ക് ഡൗണ്‍ അവസാനിപ്പിച്ചാലും, ഹോട്ട്‌സ്‌പോട്ടുകളില്‍ നിയന്ത്രണം തുടരേണ്ടി വരും. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണുകളല്ലാത്ത ഇടങ്ങളിലെ സംരംഭങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തനാനുമതി നല്‍കാന്‍ ആണ് സാധ്യത.
ഐഎംഎഫ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, രാജ്യത്തിന്റെ പ്രതീക്ഷിക്കപ്പെട്ട സാമ്ബത്തിക വളര്‍ച്ചാ നിരക്ക് 5.8%-ല്‍ നിന്ന് 1.9%-ത്തിലേക്ക് താഴ്ന്നിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് 6 മുതല്‍ 10 ലക്ഷം കോടി രൂപയുടെ നഷ്ടം രാജ്യത്തെ സാമ്ബത്തിക മേഖലയ്ക്കുണ്ടായി എന്നാണ് കണക്കാക്കപ്പെടുന്നത്. റീട്ടെയ്ല്‍, ട്രാവല്‍ – ടൂറിസം മേഖല, ഹോസ്പിറ്റാലിറ്റി, നിര്‍മാണ, യാത്രാമേഖലകളാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നത്. ആകെ 40 ദിവസത്തെ ലോക്ക് ഡൗണിലുണ്ടായ സാമ്ബത്തിക തളര്‍ച്ച ഇനിയും കൂടുതല്‍ വ്യാവസായിക മേഖലകളിലേക്ക് വ്യാപിക്കുമെന്നുറപ്പാണ്