
സിന്ധുമോള്‍ ആര്‍
ന്യൂഡൽഹി ∙ കഴിഞ്ഞ ജനുവരി 1 മുതൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും (ഡിഎ) പെൻഷൻകാരുടെ ആശ്വാസ ബത്തയും (ഡിആർ) 4% വർധിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം മരവിപ്പിച്ചു. ജുലൈയിലും അടുത്ത ജനുവരിയിലുമുള്ള വർധനയും മരവിപ്പിച്ചതായി ധനമന്ത്രാലയം വ്യക്തമാക്കി. നിലവിലെ തോതിൽ ഡിഎ, ഡിആർ വിതരണം തുടരും. 48.34 ലക്ഷം ജീവനക്കാർക്കും 65.26 ലക്ഷം പെൻഷൻകാർക്കുമാണ് നടപടി ബാധകമാകുന്നത്.
ഇപ്പോൾ മരവിപ്പിക്കുന്ന വർധന അടുത്ത വർഷം ജുലൈയിൽ മുൻകാല പ്രാബല്യമില്ലാതെ പുനഃസ്ഥാപിക്കും. കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയാണ് നടപടിക്കു കാരണം. ഇതുവഴി സർക്കാരിന് 37,530 കോടി രൂപ ലാഭിക്കാമെന്നാണ് കണക്ക്.