IndiaInternationalLatest

ആത്മഹത്യാ നിരക്ക് വര്‍ദ്ധിക്കുന്നതായി പഠനം

“Manju”

 

ടോക്കിയോ: ജപ്പാനില്‍ ആത്മഹത്യാ നിരക്ക് വര്‍ദ്ധിക്കുന്നതായി പഠനം. പത്ത് വര്‍ഷത്തിന് ശേഷമുള്ള ഉയര്‍ന്ന ആത്മഹത്യാ നിരക്കാണിത്. 2020ല്‍ 20,919 പേരാണ് ആത്മഹത്യ ചെയ്തിരിക്കുന്നത് എന്ന് ജപ്പാന്‍ ആരോഗ്യ ക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കുന്നു.
മുന്‍ വര്‍ഷത്തേക്കാള്‍ 3.7 ശതമാനം വര്‍ദ്ധനവാണിത്. സാമ്ബത്തിക ബുദ്ധിമുട്ടുകള്‍, സമ്മര്‍ദ്ദം, കുടുംബ ദുരുപയോഗം, കൊവിഡ് വ്യാപനം എന്നിവയുള്‍പ്പെടെ വിവിധ ഘടകങ്ങളാലാണ് പ്രധാനമായും ആത്മഹത്യകള്‍ ഉണ്ടാകുന്നത്.
ജപ്പാനിലെ ആത്മഹത്യാ നിരക്ക് ഉയരുന്നത് അപകടകരമാണെന്നാണ് പൊളിറ്റിക്കല്‍ സയന്‍സ് വിദഗ്ദ്ധന്‍ മൈഖികോ ഊഡ പറഞ്ഞു. സാമ്ബത്തിക ബുദ്ധിമുട്ടുകള്‍, സമ്മര്‍ദ്ദം, കുടുംബ ദുരുപയോഗം എന്നിവയുള്‍പ്പെടെ വിവിധ ഘടകങ്ങളാലാണ് പ്രധാനമായും ഇത്തരത്തിലുള്ള ആത്മഹത്യകള്‍ ഉണ്ടാകുന്നത്.

Related Articles

Back to top button