IndiaLatest

രാജ്യത്ത്​ പക്ഷിപനി ബാധിച്ച്‌​ ആദ്യ മരണം

“Manju”

ഡല്‍ഹി: രാജ്യത്ത്​ പക്ഷിപനി ബാധിച്ച്‌​ ആദ്യ മരണം. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്ന 11 കാരനാണ്​ മരിച്ചത്. ജൂലൈ രണ്ടിനാണ്​ ഹരിയാന സ്വദേശിയായ സുശീലിനെ ന്യൂമോണിയ, ലുക്കീമിയ തുടങ്ങിയവ ബാധിച്ചതിനെ തുടര്‍ന്ന്​ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്​.

പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാമ്പിള്‍ പരിശോധനയില്‍ കുട്ടിക്ക്​ പക്ഷിപനിയാണെന്ന്​ സ്​ഥിരീകരിച്ചിരുന്നു. കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഒരു​ ആശുപത്രി ജീവനക്കാരന്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.മനുഷ്യരില്‍ ആദ്യമായാണ്​ പക്ഷിപനി സ്​ഥിരീകരിക്കുന്നത്​.

Related Articles

Back to top button