Kerala

കാരുണ്യം പടികടന്നെത്തുന്ന റംസാൻ പുണ്യനാളുകൾക്ക് ആരംഭം

“Manju”

പി.വി.എസ്

മലപ്പുറം :വ്രത വിശുദ്ധിയുടെ പുണ്യം നിറയുന്ന റംസാൻ വ്രതത്തിന് ഇന്ന് ആരംഭം .കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിനാൽ റംസാൻ വ്രതാരംഭത്തിന് തുടക്കം കുറിച്ചതായി വിവിധ ഖാസിമാരും മതനേതാക്കളും അറിയിച്ചു . ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും വ്രതാരംഭമായി .ചന്ദ്രപ്പിറവി ദൃശ്യമാകാത്തതിനാൽ ഒമാനിൽ റംസാൻ വ്രതാരംഭം നാളെയാണ് . കോവിഡ് ജാഗ്രതയുടെ ഭാഗമായി ആരാധനാലയങ്ങൾ അടച്ചിട്ടതിനാൽ വീടുകളിൽ പ്രാർത്ഥനയുമായി വിശ്വാസികൾ .പ്രാർത്ഥനയും ജാഗ്രതയുമായി റംസാനെ വരവേൽക്കുകയാണ് വിശ്വാസി സമൂഹം .നമസ്കാരത്തിന്റെയും ഖുർ ആൻ പാരായണത്തിന്റെയും പുണ്യങ്ങളുടെ പൂക്കാലമാണ് ഇനിയുള്ള ഒരു മാസം .വിജ്ഞാന സദസ്സുകൾക്കായി പുറത്തു പോകാതെ വീട്ടിലിരുന്ന് പ്രമുഖ പണ്ഡിതരുടെ ക്ലാസുകൾ റംസാൻ ഒന്നു മുതൽ മുപ്പത് വരെ ഓൺലൈനായി ഒരുക്കിയിട്ടുണ്ട് .വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കാരുണ്യ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. കിറ്റ് വിതരണവും വസ്ത്രവും മദ്രസാ പാഠപുസ്തകങ്ങു ടെ വിതരണവും നടക്കുന്നു .പ്രവാസി കുടുബങ്ങളൾക്കായി പ്രത്യേകം കിറ്റുകളും വിതരണത്തിനായി തയാറാക്കിയിട്ടുണ്ട് .സോഷ്യൽ മീഡിയയിലൂടെ ഓൺലൈൻ ക്വിസ് മത്സരങ്ങളും ഒരുങ്ങുന്നുണ്ട് .ജീവകാരുണ്യ പ്രവർത്തനങ്ങളു മരുന്നു വിതരണവും സജീവമായി സംഘടിപ്പിക്കുന്നുണ്ട് .

Related Articles

Leave a Reply

Back to top button