LatestMusic

സർക്കാരിനൊപ്പം നിൽക്കുമോ?…

“Manju”

സ്വന്തം ലേഖകൻ

ഏത് പ്രയാസ ഘട്ടത്തിലും സഹജീവികളോട് കരുതല്‍ വേണം എന്ന മാനസിക അവസ്ഥയാണ് നമ്മുടെ നാട്ടിലെ ആബാലവൃദ്ധത്തെയും നയിക്കുന്നത്.
സഹജീവികളോടുള്ള കരുതല്‍ ഉള്ളവര്‍ തന്നെയാണ് നമ്മുടെ ജീവനക്കാരും അധ്യാപകരും. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അവര്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. ഒരേ മനസോടെ ഉദ്യാഗസ്ഥ സമൂഹം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നുണ്ട്. അവര്‍ക്ക് ഈ കാലത്തെ സര്‍ക്കാരിന്‍റെ പ്രതിസന്ധിയെ കുറിച്ച് നല്ല ഗ്രാഹ്യം ഉണ്ടാവും. അതുകൊണ്ടാണ് സര്‍ക്കാര്‍ ആഹ്വാനം ചെയ്യുന്നതിനു മുമ്പുതന്നെ പലരും സ്വന്തമായി തീരുമാനമെടുത്ത് ശമ്പളം സംഭാവന നല്‍കുമെന്ന് പ്രാഖ്യാപിച്ചതും അങ്ങനെ ചെയ്തതും.

2018ലെ പ്രളയ സമയത്ത് സാലറി ചലഞ്ച് പ്രഖ്യാപിച്ചപ്പോള്‍ പല ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ടെങ്കിലും തങ്ങള്‍ ദുരിതം അനുഭവിക്കുന്ന ജനതയ്ക്കൊപ്പമെന്ന് പ്രഖ്യാപിച്ച് സ്വമേധയാ ആയിരങ്ങള്‍ ഏറ്റെടുത്തു. ഇത്തവണ ആറുദിവസത്തെ ശമ്പളം വീതം അഞ്ചുമാസം മാറ്റിവെക്കണമെന്നാണ് അവരോട് ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ കടുത്ത സാമ്പത്തികമായി പ്രതിസന്ധിയിലായതുകൊണ്ടാണ് ഇത്.
അതും സമ്മതിക്കില്ല എന്നാണ് ഒരു ന്യൂനപക്ഷത്തിന്‍റെ കാഴ്ചപ്പാട്. അതിന്‍റെ ഏറ്റവും മോശമായ പ്രകടനമാണ് ഉത്തരവ് കത്തിക്കുന്നതിലൂടെ അവര്‍ നടത്തുന്നത്.

വേലയും കൂലിയും ഇല്ലാതെ കഷ്ടപ്പെടുന്ന ഒരു ജനത നമ്മോടൊപ്പമുണ്ട് എന്ന് ഈ എതിര്‍പ്പ് ഉയര്‍ത്തുന്നവര്‍ ഓര്‍ക്കുന്നത് നല്ലതാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നമുക്ക് ഇനിയും ഏറെ സഞ്ചരിക്കാനുണ്ട് എന്നും അവരെ ഓര്‍മിപ്പിക്കുന്നു.

Related Articles

Leave a Reply

Back to top button