IndiaLatest

ന​ടി ജ​യ​ശ്രീ രാ​മ​യ്യ ആത്മഹത്യ ചെയ്തു

“Manju”

സിന്ധുമോൾ. ആർ

ബം​ഗ​ളൂ​രു: ക​ന്ന​ഡ ന​ടി​യും ബി​ഗ് ബോ​സ് താ​ര​വു​മാ​യ ജ​യ​ശ്രീ രാ​മ​യ്യ​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മഗഡി റോഡിലുള്ള വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് ജയശ്രീയുടെ മൃതദേഹം കണ്ടെത്തിയത്. വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു.

വി​ഷാ​ദ​രോ​ഗ​ത്തി​ന് അ​ടി​മ​യാ​ണെ​ന്നും ഈ ​ന​ശി​ച്ച ലോ​ക​ത്തു നി​ന്ന് യാ​ത്ര പ​റ​യു​ക​യാ​ണെ​ന്നും ന​ടി സോ​ഷ്യ​ല്‍ ​മീ​ഡി​യ​യി​ല്‍ പോ​സ്റ്റ് ചെ​യ്ത​ത് ഏ​റെ ച​ര്‍​ച്ച​യാ​യി​രു​ന്നു. ജൂ​ലൈ 22നാ​യി​രു​ന്നു ഈ ​പോ​സ്റ്റ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഇ​ത് ച​ര്‍​ച്ച​യാ​യ​തി​ന് പി​ന്നാ​ലെ താ​രം പോ​സ്റ്റ് ഡി​ലീ​റ്റ് ചെ​യ്യു​ക​യും താ​ന്‍ സു​ര​ക്ഷി​ത​യാ​ണെ​ന്ന് കു​റി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

താനിതെല്ലാം ചെയ്യുന്നത് പ്രശസ്തിക്ക് വേണ്ടിയല്ല, തനിക്ക് സാമ്പത്തിക പ്രശ്‌നങ്ങളില്ല. പക്ഷേ വിഷാദവുമായി പൊരുതാന്‍ സാധിക്കുന്നില്ലെന്നും തന്റെ മരണം മാത്രമാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കി ജൂലൈ 25 ന് താരം ഫെയ്‌സ്ബുക്ക് ലൈവിലൂടെ ആരാധകരുമായി സംസാരിച്ചിരുന്നു. വ്യക്തിപരമായി നിരവധി പ്രശ്‌നങ്ങളിലൂടെയാണ് താന്‍ കടന്നു പോകുന്നത്, കുട്ടിക്കാലം മുതല്‍ വഞ്ചിക്കപ്പെട്ടിരുന്നു, എന്നാല്‍ അതില്‍ നിന്നും പുറത്തുകടക്കാന്‍ തനിക്ക് സാധിച്ചിട്ടില്ലെന്നും’- ജയശ്രീ വ്യക്തമാക്കിയിരുന്നു കന്നഡ ബിഗ് ബോസ് സീസണ്‍ 3 മത്സരാര്‍ത്ഥിയായിരുന്നു ജയശ്രീ. മോഡലിങ് രംഗത്തു നിന്നാണ് ജയശ്രീ സിനിമയിലേക്ക് എത്തുന്നത്.

Related Articles

Back to top button