
ഹർഷിദ് ലാൽ
മാഹി :റെഡ് സോൺ ആയി പ്രഖ്യാപിക്കപ്പെട്ട കണ്ണൂർ ജില്ലയിൽ വരും ദിവസങ്ങളിലും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവർത്തന അനുമതി ഉള്ളത് മെഡിക്കൽ, പച്ചക്കറി. മത്സ്യം, മാംസം, പാൽ തുടങ്ങി അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണെന്ന് പോലീസ് അറിയിച്ചു.ഹോട്ട് സ്പോട്ടുകളിൽ പൂർണമായ അടച്ചിടലാണ് ഉള്ളത്. പൂർണമായും ഹോം ഡെലിവറി സംവിധാനമാണ് ഹോട്ട് സ്പോട്ടുകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. കർശനമായ വാഹന പരിശോധനയും നിയന്ത്രണങ്ങളും വരും ദിവസങ്ങളിലും തുടരും