Kerala

നീതി യാത്രയുടെ ഭാഗമായി കെ. എസ്. യു മുന്നോട്ടുവെയ്ക്കുന്ന ആവശ്യങ്ങൾ..!

“Manju”

 

1.ഹാത്രസിലെ അനീതി വാളയാറിൽ നീതിയാകുന്നത് എങ്ങനെയാണ്..?

ദളിത് പെൺകുട്ടികളും, കുഞ്ഞു മക്കളും നിരന്തരമായി പീഡനങ്ങൾക്ക് വിധേയമാകുന്ന നാടായി കേരളം മാറുന്നു.
വേട്ടയാടുന്ന കാപാലികർക്ക് ഒപ്പം നിൽക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക. സ്ത്രീകൾക്കും, കുഞ്ഞുങ്ങൾക്കും സുരക്ഷ ഉറപ്പുവരുത്തുക.

2. പി.എസ്.സിയിലെ അപ്രഖ്യാപിത നിയമന നിരോധനം അവസാനിപ്പിക്കുക.
പി.എസ്.സിയെ അട്ടിമറിക്കാൻ ശ്രമിച്ചവരെ സംരക്ഷിക്കുന്ന സർക്കാർ നടപടി അവസാനിപ്പിച്ച് അവർക്കെതിരെ നടപടി സ്വീകരിക്കുക.

3.പ്രതികൂല സാഹചര്യത്തിലും സ്കൂൾ-കോളേജ് അധികാരികൾ വിദ്യാർത്ഥികളിൽ നിന്നും അമിതമായ അനാവശ്യ ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കാൻ സർക്കാർ ഇടപെടുക. വിദ്യാർത്ഥികളുടെ ഒരു സെമസ്റ്റർ ഫീസ് പൂർണ്ണമായും ഒഴിവാക്കാൻ സർക്കാർ തയ്യാറാവുക.

4. ലഹരി മാഫിയ തലവന്മാരായി സർക്കാരുമായി അടുത്ത ബന്ധമുള്ള ‘ഡോണുകൾ’ പ്രത്യക്ഷപ്പെടുമ്പോൾ, വിദ്യാർത്ഥികളിലെ ലഹരിമരുന്ന് ലഭ്യതയെ കുറിച്ച് അന്വേഷിക്കുന്നതിനും, ലഹരി ഉപയോഗം അവസാനിപ്പിക്കുന്നതിനുമുള്ള കർശന ഇടപെടൽ സർക്കാർ സ്വീകരിക്കുക.

5. +1 പ്രവേശനവുമായി ബന്ധപ്പെട്ട് മലബാർ മേഖലയിൽ ഉൾപ്പെടെ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറാവുക.

Related Articles

Back to top button