സാലറി ചാലഞ്ചിനു മനുഷ്യത്വമുഖം നൽകി ക്യാൻസർ രോഗി

ഹർഷദ് ലാൽ.
കണ്ണൂർ ചക്കരക്കല്ലിലെ സാധാരണ തൊഴിലാളി കുടുംബത്തിൽ ജനിച് തന്റെ കഠിനപ്രയത്നം കൊണ്ട് പി.എസ്.സി വഴി പോലീസ് ഡിപ്പാർട്മെന്റിലെത്തിയ സനേഷ് എന്ന ചെറുപ്പക്കാരൻ, നിലവിൽ ക്യാൻസർ രോഗബാധിതനായി എറണാകുളം ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴും സർക്കാരിന്റെ സാലറി ചാലഞ്ചിനെ ഏറ്റെടുത്തുകൊണ്ട് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് ആണ് ഇന്ന് കേരളം ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. 10 ലക്ഷം രൂപയോളം ചികിത്സയ്ക്കായി ചിലവായിട്ടും , വരാൻ പോകുന്നത് അതിന്റെ പത്തിരട്ടി ചിലവാണെന്ന് അറിഞ്ഞിട്ടും സർക്കാറിന്റെ സാലറി ചലഞ്ചിൽ പങ്കെടുത്തുകൊണ്ട് സനേഷ് പറയുന്ന വാക്കുകൾ സഹകരണത്തിന്റെയും, സഹാനുഭൂതിയുടെയും, സഹവർത്തിത്വത്തിന്റെയും രാഷ്ട്രീയമാണ്.. സാലറി ചലഞ്ചിനെ എതിർക്കുന്നവർക്ക് സനേഷിന്റെ മറുപടി മാനവികതയിലും , മനുഷ്യത്വത്തിലും ഊന്നിയുള്ളതാണ്. ഫേസ്ബുക് പോസ്റ്റിലെ പ്രസക്തമായ അവസാന വാക്കുകൾ ഇങ്ങനെയാണ്.
സാലറി ചലഞ്ചിൽ പങ്കെടുക്കാതിരിക്കാൻ നിങ്ങൾക്ക് പല ന്യായങ്ങളും നിരത്താൻ ഉണ്ടാകും. പക്ഷെ പങ്കെടുക്കാൻ ഒറ്റ കാരണമേയുള്ളൂ.. മനുഷ്യത്വം.. .
മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത സമേഷിനെപ്പോലെയുള്ള സഹജീവികൾ ഉള്ളിടത്തോളം നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.