IndiaLatest

ഗുജറാത്തിൽ കോവിഡ് താണ്ഡവം തുടരുന്നു

“Manju”

ഹരീഷ് റാം

കൊറോണ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന
കോൺഗ്രസ് കോർപ്പറേറ്റർ ബദ്രുദ്ദീൻ ഷെയ്ക് മരണമടഞ്ഞു. ആറ് ദിവസമായി വെന്റിലേറ്ററിലായിരുന്നു.

മരണങ്ങളുടെയും രോഗികളുടെയും എണ്ണം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം സംസ്ഥാനത്ത് 230 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 18 രോഗികൾ മരിക്കുകയും 31 രോഗികൾ സുഖം പ്രാപിക്കുകയും ചെയ്തു. ഇന്നലെ മരണങ്ങളെല്ലാം അഹമ്മദാബാദിൽ തന്നെയാണ് നടന്നിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 151 ആയി. ആകെ രോഗികളുടെ എണ്ണം 3301 ആയി ഉയർന്നു, സുഖം പ്രാപിച്ചവര്‍ 313. 18 മരണങ്ങളിൽ 8 മരണം പ്രധാനമായും കൊറോണ മൂലവും 10 പേര്‍ മറ്റ് രോഗബാധിതരും ആയിരുന്നു.

ഗുജറാത്തിൽ മരിച്ചവരിൽ 47% വും 60 വയസിന് മുകളിൽ ഉള്ളവരാണ്. ഗുജറാത്തിലെ 33 ജില്ലകളിൽ , 3 ഇടത്തു മാത്രമാണ് വൈറസ് എത്താത്തത്. അഹമ്മദാബാദിൽ 104, വഡോദര 12, സുററ്റ് 15 എന്ന കണക്കിൽ മരണങ്ങൾ ഉണ്ടായി.

ഗുജറാത്തിൽ 21 ലാബറട്ടറിയിലൂടെ 3000 ടെസ്റ്റുകൾ പ്രതിദിനം നടത്താൻ കഴിയുമെന്ന് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ജയന്തി രവി പറഞ്ഞു.

ഗുജറാത്തിൽ കോവിഡ് മരണനിരക്ക് ഉയരാൻ കാരണം എൽ-ടൈപ്പ് കൊറോണ വൈറസിന്റെ ആധിക്യമാകാമെന്ന് വിധഗ്ദർ പറയുന്നു. വൈറസിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയിലെ വുഹാനിൽ വ്യാപകമായി കാണപ്പെട്ട വൈറസാണിത്. ജീനോം സീക്വൻസിങ്ങിനായി കഴിഞ്ഞയിടക്ക് ഉപയോഗിച്ച നോവൽ കൊറോണ വൈറസിൽ L – ടൈപ്പ് സ്ട്രെയ്നിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നതായി ഗുജറാത്ത് ബയോടെക്നോളജി റിസർച് സെന്ററിലെ ശാസ്ത്രജ്ഞൻ പറഞ്ഞു. എന്നാൽ ഇതു സ്ഥിരീകരിക്കാൻ യാതൊരു ഗവേഷണവും നടത്തിയിട്ടില്ലന്നും വിദഗ്ധർ പറയുന്നു.

ജനങ്ങൾ, ഗവൺമെന്റ് നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിച്ചാൽ മാത്രമേ വ്യാപനം തടയാൻ കഴിയു.

Related Articles

Leave a Reply

Back to top button