KeralaLatest

‘പുനര്‍ഗേഹം’ പദ്ധതി പ്രദേശം മന്ത്രി സജി ചെറിയാന്‍ സന്ദര്‍ശിച്ചു

“Manju”

കോഴിക്കോട്: മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി ‘പുനര്‍ഗേഹം’ പദ്ധതിയില്‍ വെസ്റ്റ് ഹില്ലില്‍ നിര്‍മ്മിക്കുന്ന നിര്‍ദ്ദിഷ്ട ഫ്ലാറ്റ് സമുച്ചയ സ്ഥലം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ സന്ദര്‍ശിച്ചു. വെസ്റ്റ്ഹില്‍ മിലിറ്ററി ബാരക്സിനും വിക്രം മൈതാനത്തിനും സമീപം വീടുപണിയാനും അറ്റകുറ്റപ്പണിക്കും സൈനിക അധികൃതരുടെ നിരാക്ഷേപപത്രം (എന്‍.ഒ.സി.) വേണമെന്ന പ്രശ്നം നിലനില്‍ക്കുന്നതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. പ്രശ്നം പരിഹരിക്കുന്നതിന് ഉന്നതതലയോഗം വിളിച്ചു ചേര്‍ക്കുമെന്ന് മന്ത്രി പറഞ്ഞു.

ചീഫ് ടൗണ്‍ പ്ലാനര്‍, കോര്‍പ്പറേഷന്‍ മേയര്‍, സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരത്ത് യോഗം ചേരാനാണ് തീരുമാനിച്ചത്. വെസ്റ്റ്ഹില്‍ ഫിഷറീസ് ക്വാര്‍ട്ടേഴ്സ് സ്ഥിതി ചെയ്യുന്ന ഭൂമിയില്‍ 80 ഫ്ളാറ്റുകള്‍ നിര്‍മ്മിക്കുന്നതിനായി ഓരോ ഫ്ളാറ്റിനും 10 ലക്ഷം എന്ന കണക്കില്‍ എട്ട് കോടി രൂപയാണ് അനുവദിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും ഭരണാനുമതി ലഭിച്ചതാണ്.

മുന്‍ എം.എല്‍.എ എ. പ്രദീപ്കുമാര്‍, കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ്, കൗണ്‍സിലര്‍മാരായ വി.കെ മോഹന്‍ദാസ്, എം.കെ മഹേഷ്, തീരദേശ വികസന കോര്‍പ്പറേഷന്‍ എംഡി ഷെയ്ഖ് പരീദ്, കെ.എസ്.സി.എ.ഡി.സി ചീഫ് എന്‍ജിനിയര്‍ എം.എ മുഹമ്മദ് അന്‍സാരി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബി.കെ സുധീര്‍ കിഷന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button