KeralaLatest

ലോക്ക് ഡൗണില്‍ വിമാന ടിക്കറ്റ് റീഫണ്ട് ലഭിച്ചില്ല

“Manju”

 

ലോക്ക്ഡൗണ്‍ കാലത്ത് വിമാനങ്ങള്‍ റദ്ദാക്കിയതുമൂലം പ്രവാസികള്‍ക്ക് വിമാന യാത്രാ ടിക്കറ്റ് ബുക്ക് ചെയ്യുക വഴി നഷ്ടമായത് ലക്ഷങ്ങൾ. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോൾ വിമാന യാത്രകള്‍ സംബന്ധിച്ച് നിലനിന്ന ആശയ കുഴപ്പം മൂലം ഒരു സ്ഥലത്തേക്ക് പലതവണ ടിക്കറ്റ് ബുക്കിങു വേണ്ടി വന്നു ചിലര്‍ രണ്ടും മൂന്നും തവണ ടിക്കറ്റ് ബുക്ക് ചെയ്തു. എല്ലാ ടിക്കറ്റ് ചാര്‍ജ്ജും നഷ്ടമായി. ടിക്കറ്റ് നിരക്ക് റീഫണ്ട് ചെയ്ത് തരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വിദേശ സ്വദേശി വിമാന കമ്പനികളിൽ നിന്ന് ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്ന് പ്രവാസികള്‍ പറയുന്നു.

ഹൈദരാബാദ് സ്വദേശിയായ ഒരു യുവതിക്ക് ടിക്കറ്റ് ബുക്ക് ചെയ്തത് വഴി നഷ്ടമായത് ഏഴ് ലക്ഷത്തോളം രൂപയാണ്. മാര്‍ച്ച് ഏഴിനു അച്ഛന്റെ മരണത്തെ തുടർന്ന് യൂറോപ്പില്‍ നിന്ന് ഹൈദരാബാദിലെത്തിയതായിരുന്നു അവര്‍. വേഗത്തില്‍ തിരിച്ചുപോകേണ്ടിയിരുന്നു. മാര്‍ച്ച് 28ന് വിദേശ വിമാന കമ്പനിയുടെ ടിക്കറ്റ് ബുക്ക് ചെയ്തു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിമാനം യാത്ര റദ്ദാക്കി. പിന്നീട് മാര്‍ച്ച് 30ന് ദേശീയ വിമാന കമ്പനിയില്‍ ടിക്കറ്റ് ബുക്ക് ചെയ്തു. യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് ഈ വിമാനം യാത്ര റദ്ദാക്കിയത്.

ആദ്യ ഘട്ട ലോക്ക് ഡൗണ്‍ ഏപ്രില്‍ 14 വരെയായിരുന്നു. ഇത് മനസിലാക്കി ഏപ്രില്‍ 15ന് മറ്റൊരു വിമാന ടിക്കറ്റെടുത്തു. ലോക്ക് ഡൗണ്‍ നീട്ടിയതിനെ തുടര്‍ന്ന് ആ വിമാനവും സര്‍വീസ് നടത്തിയില്ല. വേഗം തിരിച്ചെത്തണമെന്നതിനാല്‍ ബിസിനസ് ക്ലാസിലാണ് മൂന്ന് ടിക്കറ്റുമെടുത്തിരുന്നത്. മൊത്തം ഏഴ് ലക്ഷം രൂപയാണ് നഷ്ടം. റീഫണ്ടിന് വേണ്ടി അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതുവരെ നടപടിയായിട്ടിട്ടില്ല ആന്ധ്രപ്രദേശിലെ നുസിവിഡുവിലെ രമ്യയും പങ്കുവച്ചത്. ഇതേ അനുഭവമാണ്. മാര്‍ച്ച് 17നും ഏപ്രില്‍ 16നും വിമാന ടിക്കറ്റെടുത്തു. രണ്ട് തവണയും യാത്ര മുടങ്ങി. ജോലി ചെയ്യുന്ന രാജ്യത്തേക്ക് തിരിച്ചെത്തേണ്ട സമയവും കഴിഞ്ഞു. 3.37 ലക്ഷം രൂപയാണ് നഷ്ടമായത്. കമ്പനി വര്‍ക്ക് ഫ്രം ഹോം അനുവദിക്കാത്തതിനാല്‍ ശമ്പളവും ലഭിച്ചിട്ടില്ലെന്ന് രമ്യ പറയുന്നു. ഇത് രമ്യയുടെയും ശര്‍വാണിയുടെയും മാത്രം അനുഭവമല്ല. വിദേശത്ത് ജോലി ചെയ്യുന്ന ഒട്ടേറെ പേര്‍ക്ക് സമാനമായ അനുഭവമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Leave a Reply

Back to top button