LatestThiruvananthapuram

കോട്ടയത്ത് പാത ഇരട്ടിപ്പ്: 21 ട്രെയിനുകള്‍ റദ്ദാക്കി

“Manju”

തിരുവനന്തപുരം: ഏറ്റുമാനൂര്‍ മുതല്‍ ചിങ്ങവനം വരെ റെയില്‍വേ ട്രാക്ക് ഇരട്ടിപ്പ് ജോലി നടക്കുന്നതിനാല്‍ ഇന്നുമുതല്‍ 28വരെ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കണ്ണൂര്‍ ജനശതാബ്ദി ഉള്‍പ്പെടെ 21 ട്രെയിനുകള്‍ റദ്ദാക്കി. 30 ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും. ചില ട്രെയിനുകള്‍ അര മണിക്കൂര്‍ മുതല്‍ ഒന്നര മണിക്കൂര്‍വരെ വൈകും.

റദ്ദാക്കിയ ട്രെയിനുകള്‍: ചെന്നൈ-തിരുവനന്തപുരം മെയില്‍, കന്യാകുമാരി ഐലന്റ് എക്സ് പ്രസ് 23 മുതല്‍ 27വരെ. തിരുവനന്തപുരം- ചെന്നൈ മെയില്‍, ബംഗളൂരുവിലേക്കുള്ള ഐലന്റ് 24 മുതല്‍ 28വരെ. നാഗര്‍കോവില്‍ പരശുറാം എക്സ് പ്രസ് 20 മുതല്‍ 28വരെ. മംഗലാപുരത്തേക്കുള്ള പരശുറാം 21മുതല്‍ 29വരെ. കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി 21മുതല്‍ 28വരെ. കണ്ണൂരിലേക്കുള്ളത് 22 മുതല്‍ 27വരെ. വേണാട് ഇരുവശങ്ങളിലേക്കും 24 മുതല്‍ 28വരെ. ഗുരുവായൂര്‍ – പുനലൂര്‍ എക്സ് പ്രസ്, എറണാകുളത്തുനിന്ന് ആലപ്പുഴയിലേക്കും തിരിച്ചുമുള്ള പാസഞ്ചര്‍ 21മുതല്‍ 28വരെ.

എറണാകുളത്തുനിന്ന് കൊല്ലത്തേക്കും തിരിച്ചുമുള്ള മെമു 22മുതല്‍ 28വരെ. എറണാകുളത്തുനിന്ന് കായംകുളത്തേക്കും തിരിച്ചുമുള്ള പാസഞ്ചര്‍ 25മുതല്‍ 28വരെ. പാലക്കാട്ടേക്കുള്ള പാലരുവി 27ന്. തിരുനെല്‍വേലിക്കുള്ള പാലരുവി 28ന്. കോട്ടയം- കൊല്ലം പാസഞ്ചര്‍ 29ന്. തിരുവനന്തപുരത്തേക്കുള്ള ശബരി എക്സ് പ്രസ് 23മുതല്‍ 27വരെ തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. സെക്കന്തരാബാദിലേക്കുള്ള ശബരി 24 മുതല്‍ 28വരെ തൃശൂരില്‍ നിന്ന് പുറപ്പെടും.

Related Articles

Back to top button