Latest

അതിവേഗത്തില്‍ അര്‍ദ്ധ ശതകം

“Manju”

27 പന്തില്‍ നിന്ന് 51 റണ്‍സ് നേടിയ സൗമ്യ സര്‍ക്കാരിന്റെ വെടിക്കെട്ട് ഇന്നിംഗ്സിനും ബംഗ്ലാദേശിന് തുണയായില്ല. ഇന്ന് മഴ നിയമത്തിലൂടെ പുനഃക്രമീകരിച്ച 16 ഓവറിലെ ലക്ഷ്യമായ 170 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് 142 റണ്‍സാണ് 7 വിക്കറ്റ് നഷ്ടത്തില്‍ നേടാനായത്. 5 ഫോറും മൂന്ന് സിക്സുമാണ് സൗമ്യ സര്‍ക്കാര്‍ നേടിയത്.35 പന്തില്‍ 38 റണ്‍സ് നേടിയ മുഹമ്മദ് നയിം ആണ് മറ്റൊരു പ്രധാന സ്കോറര്‍. ക്യാപ്റ്റന്‍ മഹമ്മുദുള്ള 12 പന്തില്‍ 21 റണ്‍സുമായി പൊരുതി നോക്കിയെങ്കിലും തോല്‍വിയുടെ ആഘാതം 28 റണ്‍സായി കുറയ്ക്കാന്‍ മാത്രമേ സാധിച്ചുള്ളു. ഒരേ ഓവറില്‍ മഹമ്മുദുള്ളയെയും അഫിഫ് ഹൊസൈനയെയും പുത്താക്കി ആഡം മില്‍നെ ഇന്നിംഗ്സിന്റെ അവസാനത്തോടു കൂടി മിന്നും ബൗളിംഗ് പ്രകടനം പുറത്തെടുത്തു. തുടക്കത്തില്‍ ഏറെ റണ്‍സ് വഴങ്ങിയ താരത്തിന്റെ ശക്തമായ തിരിച്ചുവരവ് കൂടിയാണ് ഇത്.

Related Articles

Back to top button