IndiaLatest

12 പേരുടെ മുടിവെട്ടി, ആറുപേർക്കു കൊവിഡ് 

“Manju”

സിന്ധുമോള്‍ ആര്‍

മധ്യപ്രാദേശിലെ ഖാർഗോൻ ജില്ലയിലെ ബർഗാവോനിൽ ബാർബർ ഷോപ്പിൽനിന്നും മുടിവെട്ടിയ ഒരു ഗ്രാമത്തിലെ ആറുപേർക്ക് കൊവിഡ് 19 ബാധിച്ചു. . 6 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ ഗ്രാമം പൂർണമായി അടച്ചു. 12 പേരാണ് സമീപ ദിവസങ്ങളിൽ ബാർബർ ഷോപ്പിൽ മുടിവെട്ടാൻവന്നത് അതേസമയം ബാർബർക്ക് കൊവിഡ് ബാധയില്ലെന്ന് കണ്ടെത്തി.

മറ്റുള്ളവരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിരിയ്ക്കുകയാണ്. ഗ്രാമത്തിലെ മുഴുവൻ പേരെയും വീടുകളിൽ നിരീക്ഷണത്തിലാക്കി. ഇൻഡോറിൽ ഹോട്ടലിൽ ജോലി ചെയ്യുന്ന ആൾ ഏപ്രിൽ അഞ്ചിന് ബാർബർ ഷോപ്പിൽ മുടിവെട്ടാനെത്തിയിരുന്നു. ഇയാളിൽനിന്നുമാകാം മറ്റുള്ളവരിലേയ്ക് രോഗം പടർന്നത് എന്നാണ് സംശയിയ്ക്കുന്നത്.

Related Articles

Leave a Reply

Back to top button