KeralaLatest

ഓണച്ചന്തകള്‍ ആഗസ്റ്റ് പത്ത് മുതല്‍ ആരംഭിക്കും

“Manju”

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ഓണച്ചന്തകള്‍ അടുത്ത പത്താം തീയതി മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍. ജില്ലാ കേന്ദ്രങ്ങളിലെല്ലാം ഓണച്ചന്തയുണ്ടാകും.ഓണക്കാലത്തെ വരവേല്‍ക്കാന്‍ സംസ്‌ഥാനത്തെ പൊതുവിതരണ സംവിധാനം സജ്‌ജമാണ്. നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ അഞ്ച് ജിവസം ഓണച്ചന്ത നടത്തും, ഇത് 16ന് തുടങ്ങും. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ഓണക്കിറ്റ് വിതരണം ജൂലൈ 31ന് ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സഞ്ചി ഉള്‍പ്പെടെ 17 ഇനം സാധനങ്ങളാണ് വിതരണം ചെയ്യുക. ഒരു റേഷന്‍ കാര്‍ഡ് ഉടമയ്ക്ക് 570 രൂപയുടെ സാധനങ്ങളാണ് ലഭിക്കുക. പഞ്ചസാര, വെളിച്ചെണ്ണ, മുളക്പൊടി, ഉപ്പ്, മഞ്ഞള്‍, ആട്ട, ഉപ്പേരി, ബാത്ത് സോപ്പ്, ചെറുപയര്‍, തുവരപ്പരിപ്പ്, തേയില തുടങ്ങിയവയും പായസം തയ്യാറാക്കുന്നതിനാവശ്യമായ അണ്ടിപ്പരിപ്പ്, എലയ്ക്ക, സേമിയ/പാലട/ഉണക്കലരി എന്നിവയില്‍ ഒന്ന്, നെയ്യ് എന്നിവയാകും കിറ്റില്‍ ഉണ്ടാകുക. ജൂലൈ 31 മുതലായിരിക്കും കിറ്റ് വിതരണം ആരംഭിക്കുക.

Related Articles

Back to top button