Kerala
പതിനായിരം മാന്ത്രികരുടെ ഇന്ദ്രജാല പ്രകടനങ്ങൾ

പി.വി.എസ്
മലപ്പുറം: കോവിഡ് 19നെതിരെ പൊരുതുന്നവർക്ക് ആദരവും ഐകദാർഢ്യവും പ്രഖ്യാപിച്ച് ഇന്ത്യയിലെ പതിനായിരം മാന്ത്രികർ തങ്ങളുടെ വീടുകളിലിരുന്ന് ഇന്ദ്രജാല പ്രകടനങ്ങൾ നടത്തി. മാജിക്കൽ റിയലിസം സൊസൈറ്റിയാണ് മാജിക് അവതരണം നടത്തിയത്. ആയിരക്കണക്കിന് പേർ ഇന്ത്യൻ മാന്ത്രികരുടെ ഇന്ദ്രജാല പ്രകടനങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ഒരേ സമയം ആസ്വദിച്ചു. രാജ്യത്തെ പതിനായിരം മജീഷ്യൻമാരാണ് ഒരേ സമയം ഒരു വിഷയത്തെ കേന്ദ്രീകരിച്ച് സ്വന്തം വീടുകളിലിരുന്ന് മാജിക് അവതരിപ്പിച്ചതെന്ന് മജീഷ്യനും മൈൻഡ് ഡിസൈനറുമായ ആർ.കെ മലയത്ത് പറഞ്ഞു .
ഫോട്ടോ ക്യാപ്ഷൻ : നിലമ്പൂരിലെ വീട്ടിൽ ആർ.കെ മലയത്ത് ,ഭാര്യ നിർമല മലയത്ത് ,മകൻ രാകിൻ മലയത്ത് എന്നിവർ മാജിക് അവതരിപ്പിച്ചപ്പോൾ.