KeralaLatestThrissur

ക്വാറന്റൈനിലിരിക്കെ വൃദ്ധന്‍ ജീവനൊടുക്കി

“Manju”

സിന്ധുമോള്‍ ആര്‍

 

തൃശൂര്‍: മുംബയില്‍ നിന്നെത്തി ലോഡ്‌ജില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന വൃദ്ധനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലയാളിയായ ജോണ്‍സണാണ് (64) മരിച്ചത്‌. ജൂലായ് ഏഴാം തീയതിയാണ് ഇദ്ദേഹം ബിസിനസ്‌ ആവശ്യത്തിന്‌ തൃശൂരിലെത്തിയത്‌. തുടര്‍ന്ന്, തൃശൂര്‍ എം.ജി റോഡിലെ ലോഡ്‌ജില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇന്നലെ രാവിലെ ഭക്ഷണം വാപത്തരയായിട്ടും ഭക്ഷണം എടുക്കാത്തത് ശ്രദ്ധയില്‍പ്പെട്ട ലോഡ്‌ജ്‌ ജീവനക്കാര്‍ വാതിലില്‍ മുട്ടി വിളിക്കുകയും ഫോണില്‍ ബന്ധപ്പെടുകയും ചെയ്തെങ്കിലും പ്രതികരണമുണ്ടായില്ല. പിന്നീട്, ജനല്‍ പഴുതിലൂടെ നോക്കിയപ്പോഴാണ്‌ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്‌. ഈസ്റ്റ്‌ പൊലീസും ഫയര്‍ഫോഴ്‌സുമെത്തി മൃതദേഹം പുറത്തെടുത്തു.

നാട്ടിലെ വിലാസം കണ്ടുപിടിക്കാനാകാത്തത് മൂലം ബന്ധുക്കളെ വിവരം അറിയിക്കാനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക്‌ മാറ്റി. കൊവിഡ് പരിശോധനയ്ക്ക് ശേഷം വിട്ടുകൊടുക്കും.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരെക്കുറിച്ച്‌ വിവരം ലഭിക്കാന്‍ വൈകുന്നുണ്ട്. ഇദ്ദേഹമെത്തിയത് ആരോഗ്യവകുപ്പ് അറിഞ്ഞിരുന്നില്ല. അറിഞ്ഞാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഉടന്‍ ബന്ധപ്പെടും. കൗണ്‍സലിംഗ് അടക്കമുളള ചികിത്സകള്‍ ഉടന്‍ ലഭ്യമാക്കാനും സാധിക്കും.

Related Articles

Back to top button