IndiaKeralaLatest

ഇടവ കാപ്പില്‍ കടല്‍ത്തീരത്ത് ‍ സ്രാവുകള്‍

“Manju”

തിരുവനന്തപുരം :ഇടവ കാപ്പില്‍ കടല്‍ത്തീരത്ത് മല്‍സ്യബന്ധനത്തില്‍ കുടുങ്ങിയത് കൂറ്റന്‍ സ്രാവുകള്‍ .ഒരെണ്ണം ചാടി പോയി .വേറെ ഒരെണ്ണത്തെ കരയില്‍ എത്തിച്ച ശേഷം തിരികെ വിട്ടു .തീരത്ത് നിന്നും അന്‍പത് കിലോമീറ്റര് അകലെ ഉള്‍ക്കടലിലാണ് സ്രാവുകള്‍ വലയില്‍ കുരുങ്ങിയത് .

ആയിരത്തോളം കിലോ ഭാരം ഉണ്ടെന്നു കരുതുന്ന ഒരു സ്രാവ് വലയില്‍ നിന്നും ചാടി രക്ഷപെട്ടു .മറ്റൊരു സ്രാവിന്‌ മൂന്നര മീറ്റര്‍ നീളവും അഞ്ഞൂറോളം കിലോ ഭാരവും ഉണ്ടായിരുന്നു .ആലുമൂട്ട് തങ്ങള്‍ എന്ന വള്ളത്തിലാണ് സ്രാവുകള്‍ കുടുങ്ങിയത് .

Related Articles

Back to top button