
സ്വന്തം ലേഖകൻ
കോട്ടയം ; കോട്ടയത്ത് പശുവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചതായ് പരാതി. അയ്മനം പഞ്ചായത്ത് ഒന്നാം വാർഡിൽ കരീമഠം പ്രദേശത്താണ് സംഭവം. സ്വകാര്യ വ്യക്തിയുടെ ചതുപ്പായി കിടന്നിരുന്ന പുരയിടത്തിൽ പശുക്കൾ കയറി പുല്ല് തിന്നതിന് ഉപദ്രവിച്ചതാണെന്നാണ് സൂചന. ക്ഷീരകർഷകരായ ഷൈമോൻ, ജോയി തോമസ് എന്നിവരുടെ ആറോളം പശുക്കളെയാണ് സ്ഥലം ഉടമ അതിക്രൂരമായി ഉപദ്രവിച്ചത്. ഒരു പശുവിന്റെ ദേഹത്ത് മീന്‍ പിടിക്കാനുപയോഗിക്കുന്ന മുപ്പല്ലി ഉപയോഗിച്ച് കുത്തിയതിനെതുടര്‍ന്ന് മുപ്പല്ലിയുടെ കമ്പി ഒടിഞ്ഞ് പശുവിന്റെ ദേഹത്ത് തറച്ചിരിന്നു.
അയ്മനം ഗവ: മൃഗാശുപത്രിയിൽ നിന്നും വെറ്റിനറി സർജൻ എത്തിയാണ് കമ്പി നീക്കം ചെയ്തത്. ലോക്ക് ഡൗൺ കാലത്ത് ക്ഷീരകർഷകമേഖല ആകെ പ്രതിസന്ധിയിലായിരിക്കുമ്പോളാണ് ഇത്തരത്തിലുള്ള ക്രൂരതയെന്ന് ക്ഷീരകര്‍ഷകര്‍ ആരോപിച്ചു. ഇയാള്‍ക്കെതിര നടപടിയെടുക്കുണമെന്ന് ആവശ്യപ്പെട്ട് ക്ഷീരകർഷകർ വെസ്റ്റ് പോലീസില്‍ പരാതി നൽക്കുകയും ചെയ്തു