KeralaLatest

സുകൃതം: അനുഭവത്തെ മുന്‍നിര്‍ത്തി രണ്ടാംദിനക്യാമ്പ്

“Manju”

പോത്തന്‍കോട് : അനുഭവ വശത്തെ മുന്‍നിര്‍ത്തി സുകൃതം രണ്ടാം ദവസത്തെ ക്യാമ്പ് ഞായറാഴ്ച (28-05-2023) നടന്നു. ഹെല്‍ത്ത്കെയര്‍ സോണിലെ പ്രാര്‍ത്ഥനാലയത്തില്‍ ആരാധന കൈക്കൊണ്ട ക്യാമ്പംഗങ്ങള്‍ സിദ്ധമെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന മീറ്റംഗില്‍ എന്റെ ഗുരു എന്ന വിഷയത്തില്‍ തങ്ങള്‍ ഗുരു സാന്നിദ്ധ്യം അനുഭവിച്ചറിഞ്ഞ അനഘനിമിഷങ്ങള്‍ പങ്കുവെച്ചു.

പ്രാർത്ഥനാലയം എന്ന വിഷയത്തെ അധികരിച്ച് ആശ്രമം അഡ്വൈസറി കമ്മിറ്റി പേട്രണ്‍ (ആര്‍ട്സ് & കള്‍ച്ചര്‍) ഡോ. ടി. എസ് സോമനാഥൻ സംസാരിച്ചു. കുട്ടികളിൽ ഗുരുവിനെ കുറിച്ചുള്ള അറിവ് ജനിപ്പിക്കും വിധം മഹാത്മാക്കളുടെ ത്യാഗ ജീവിതത്തിലൂന്നിയ പുസ്തകങ്ങൾ വായിക്കുന്നതിലൂടെ കൈവരുന്ന മൂല്യത്തെക്കുറിച്ചു് അദ്ദേഹം പറഞ്ഞു നല്‍കി. ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് ആശുപത്രി ,ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് ശാന്തിഗിരി ആയുർവേദ വൈദ്യശാല, എന്നിവയുടെ സമീപം നിലകൊള്ളുന്ന പരിപാവനമായ പ്രാർത്ഥനാലയത്തിന്റെ നിർമ്മിതി, രൂപകല്പന, തിരി തെളിയിക്കൽ, ഉദ്ഘാടനം, എന്നിവയുടെയൊക്കെ വിശദാംശങ്ങൾ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

രാവിലെ 10 മണി ആശ്രമത്തിലും അനുബന്ധ കര്‍മ്മ പ്രവര്‍ത്തനങ്ങളിലും പങ്കുകൊണ്ടു.  വൈകുന്നേരം 3:30 മുതൽ കുമാരി എൽ.ജെ ശാന്തിപ്രിയ നയിച്ച കോകോ മത്സരവും നടന്നു ഏറെ നീണ്ടുനിന്ന കോകോ യിൽ ക്യാമ്പിൽ പങ്കെടുത്ത കുട്ടികളും എല്ലാ കുട്ടികളും ആവേശത്തോടെ പങ്കെടുക്കുകയും വിജയികളാവുകയും ചെയ്തു. ക്യാമ്പിന്റെ ഏറെ ശ്രദ്ധയെ ആകർഷിച്ചത് കോകോ കളി ആയതിനാൽ കുട്ടികളിൽ മാത്സര്യബുദ്ധി,ക്ഷമ ചിന്ത,പരസ്പരം വിട്ടുവീഴ്ചകളുമായി തുടരാനുള്ള ഭാവം എന്നീ ഗുണങ്ങളെ പരിപോഷിപ്പിക്കാനും കഴിയുന്ന വിധത്തിലുള്ളത് ആയിരുന്നു. മത്സരങ്ങൾ സമാദരണീയ ജനനി പ്രാർത്ഥനാ ജ്ഞാന തപസ്വിനി ഗുരുമഹിമ കുട്ടികളോട് ഇത്തിരി നേരം ഒത്തിരി കാര്യങ്ങൾ സംവദിച്ചതും രണ്ടാം ദിന ക്യാമ്പിലെ പരിപാടികൾക്ക് വ്യത്യസ്തതയേകി. മത്സരങ്ങളിൽ പങ്കെടുത്ത വിജയികളായവർക്കുള്ള ട്രോഫികൾ ജനനി പ്രാർത്ഥനാ ജ്ഞാന തപസ്വിനി വിതരണം ചെയ്ത്, രണ്ടാം ദിന ക്യാമ്പിന്റെ പരിപാടികൾ പരിസമാപ്തിയിലെത്തി

 

Related Articles

Back to top button