
ജ്യോതിനാഥ്
കതിർമണ്ഡപത്തിൽ നിന്ന് ഭക്ഷ്യധാന്യ കിറ്റുമായി സുനീഷും അഞ്ചുവും ഡിവൈഎഫ്ഐ പോത്തൻകോട് മേഖലാ കമ്മിറ്റി അംഗങ്ങളോടൊപ്പം നേരെ പോയത് കോവിഡ് 19 ലോക്ക്ഡൗൺ കാലത്ത് ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റ് കൈമാറാനാണ്. പോത്തൻകോട് മേലേവിള dyfi യൂണിറ്റ് ജോ. സെക്രട്ടറി സുനീഷും ചന്തവിള സ്വദേശിനി അഞ്ചുവും തമ്മിലുള്ള വിവാഹം ഞായറാഴ്ച വീട്ടിൽ വച്ചാണ് നടത്തിയത്. വിവാഹച്ചെലവിന് കരുതിയ തുക എടുത്താണ് ഭക്ഷ്യധാന്യകിറ്റ് വിതരണത്തിന് നൽകിയത്. നവദമ്പതിമാരിൽ നിന്നും ഭക്ഷ്യധാന്യകിറ്റുകൾ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.പി പ്രമോഷ് ഏറ്റുവാങ്ങി. ഡിവൈഎഫ്ഐ മംഗലപുരം ബ്ലോക്ക് സെക്രട്ടറി എസ് വിധീഷ്, ജില്ലാ കമ്മിറ്റി അംഗം എം പ്രവീൺ, മേഖല സെക്രട്ടറി അഫ്സൽ കബീർ, മേഖല പ്രസിഡന്റ് നിശാന്ത്, ട്രഷറർ പ്രകാശ്, മുൻ പഞ്ചായത്ത് അംഗം റ്റി ആർ അനിൽകുമാർ എന്നിവർ പങ്കെടുത്തു. ഡിവൈഎഫ്ഐ പോത്തൻകോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 500 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റുകൾ വീതരണം ചെയ്തു.