Latest
കോവിഡ്; സഹായവുമായി കേരളീയ സമാജം
മനാമ: കോവിഡ് രോഗികളുടെ വര്‍ധനയെത്തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന കേരളത്തിനും ഇന്ത്യക്കും അടിയന്തര സഹായം എത്തിക്കാന്‍ ബഹ്റൈന്‍ കേരളീയ സമാജം.കേരള സര്‍ക്കാറിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് കേരളത്തിലേക്ക് 137 ഒാക്സിജന്‍ സിലിണ്ടറുകള്‍ ഇന്ന് അയക്കും. ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി 280 സിലിണ്ടറുകള്‍ക്കുള്ള തുക സമാജം കൈമാറുകയും ചെയ്തു.