KeralaLatest

മഴക്കാലശുചീകരണ പ്രവർത്തനങ്ങൾക്ക് അതിഥി തൊഴിലാളികൾ.

“Manju”

ജോതിനാഥ്

മംഗലപുരം ഗ്രാമ പഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണം ആരംഭിച്ചു. ഇവിടെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ അതിഥി സംസ്ഥാന തൊഴിലാളികൾ രംഗത്തിറങ്ങി. കഴിഞ്ഞ നാല് വർഷമായി പദ്ധതി ആസൂത്രണത്തിൽ ഉൾപ്പെടുത്തി അതിഥി തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പും കലോത്സവവും നടത്തുകയും അവർക്കു സർക്കാർ നൽകുന്ന സേവനങ്ങൾ അവരുടെ ഭാഷകളിൽ ബോർഡുകൾ പ്രദർശിപ്പിക്കുകയും ചെയ്തു വരുന്നു.അതിഥി സംസ്ഥാന തൊഴിലാളി സൗഹൃദ ഗ്രാമപഞ്ചായത്ത് കൂടിയാണ് മംഗലപുരം. ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ 22 ക്യാമ്പുകളിലായി താമസിക്കുന്ന 359 ഓളം തൊഴിലാളികൾക്ക് ഇപ്പോഴും ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു കൊടുക്കുകയാണ് ഗ്രാമപഞ്ചായത്ത്. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിൽ അതിഥി സംസ്ഥാന തൊഴിലാളികളുടെ സേവനം ഉറപ്പാക്കാൻ തദ്ദേശ ഭരണവകുപ്പുകളോട് മുഖ്യമന്ത്രിയുടെ നിർദേശം വന്നയുടനെ തന്നെ, അതിഥി സംസ്ഥാന തൊഴിലാളികൾ ഈ പ്രവർത്തികളിൽ പങ്കാളികളാകാൻ തയ്യാറായി. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് വേങ്ങോട് മധു, വികസന കാര്യ ചെയർമാൻ മംഗലപുരം ഷാഫി, ഹെൽത്ത്‌ ഇസ്പെക്ടർ അഖിലേഷ്, ജൂനിയർ ഹെൽത്ത്‌ ഇൻസ്പെക്ടർ വികാസ് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button