LatestThiruvananthapuram

ഓപ്പറേഷന്‍ ജാഗ്രത, ഓപ്പറേഷന്‍ ക്ഷമത: ഉദ്ഘാടനം മാര്‍ച്ച്‌ 15ന്

“Manju”

തിരുവനന്തപുരം: വില്‍പ്പന നടത്തുന്ന ഉല്‍പ്പന്നങ്ങളുടെ ബില്‍, വിലവിവര പട്ടികകളുടെ പ്രദര്‍ശനം, ഉപയോഗിക്കുന്ന അളവ് തൂക്ക ഉപകരണങ്ങളുടെ കൃത്യത എന്നിവ പരിശോധിക്കുന്നതിനു വേണ്ടി സജ്ജമാക്കിയ ഓപ്പറേഷന്‍ ജാഗ്രത പദ്ധതിയുടെയും പെട്രോള്‍ ഡീസല്‍ വിതരണ പമ്പുകളിലെ ഇന്ധനത്തിന്റെ അളവിലെ കൃത്യത, പമ്പിലെ ഉപകരണങ്ങളുടെ മുദ്രപതിപ്പിക്കല്‍ എന്നിവ പരിശോധിക്കുന്നതനായി സജ്ജമാക്കിയ ഓപ്പറേഷന്‍ ക്ഷമത പദ്ധതിയുടെയും ഉദ്ഘാടനം മാര്‍ച്ച്‌ 15ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

സംസ്ഥാനത്തെ 50,000 ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍, ആയിരം പെട്രോള്‍ പമ്പുകള്‍ എന്നിവ സന്ദര്‍ശിച്ച്‌ കുറവുകള്‍ കണ്ടെത്തി കടയുടമയ്ക്ക് ഇതു സംബന്ധിച്ച ബോധവല്‍ക്കരണം നല്‍കി സമയബന്ധിതമായി കുറവുകള്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്യും. ഈ പദ്ധതിയുമായി ബന്ധപ്പെട്ട പരിശോധനയില്‍ ശിക്ഷാ നടപടികള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് മന്ത്രി അറിയിച്ചു.

Related Articles

Back to top button