IndiaLatest

ഏഷ്യൻ ഗെയിംസ് അത്ലറ്റുകളുമായി പ്രധാനമന്ത്രി നാളെ സംവദിക്കും

“Manju”

ന്യൂഡല്‍ഹി: ഏഷ്യൻ ഗെയിംസില്‍ പങ്കെടുത്ത അത്‌ലറ്റുകളുമായി സംവദിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. നാളെ ഡല്‍ഹിയിലെ മേജര്‍ ധ്യാൻ ചന്ദ് സ്റ്റേഡിയത്തില്‍ വൈകുന്നേരം 4.30-നാണ് പരിപാടി നടക്കുന്നത്. ഏഷ്യൻ ഗെയിംസില്‍ മികച്ച നേട്ടം കൈവരിച്ച കായികതാരങ്ങളെ അഭിനന്ദിക്കുക, ഭാവി മത്സരങ്ങള്‍ക്ക് അവരെ പ്രചോദിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഇന്ത്യൻ അത്‌ലറ്റുകള്‍, പരിശീലകര്‍, ഇന്ത്യൻ ഒളിമ്ബിക് അസോസിയേഷനിലെ ഉദ്യോഗസ്ഥര്‍, ദേശീയ കായിക ഫെഡറേഷന്റെ പ്രതിനിധികള്‍, യുവജനകാര്യ, കായിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

2022-ലെ ഏഷ്യൻ ഗെയിംസില്‍ സുവര്‍ണ നേട്ടമാണ് ഇന്ത്യ നേടിയത്. 28 സ്വര്‍ണ മെഡലുകള്‍ ഉള്‍പ്പെടെ 107 മെഡലുകള്‍ സ്വന്തമാക്കിയാണ് ഇന്ത്യ ചരിത്രവിജയം കുറിച്ചത്.

Related Articles

Back to top button