KeralaLatest

കര്‍ശന നിയന്ത്രണത്തില്‍ കോട്ടയം

“Manju”

രജിലേഷ് കെ.എം.

കോട്ടയം: ഗ്രീന്‍ സോണില്‍ നിന്നും പെട്ടെന്ന് ഓറഞ്ച് സോണിലേക്ക് മാറിയ കോട്ടയത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. മൂന്ന് ദിവസത്തേക്ക് അവശ്യ സര്‍വീസുകള്‍ മാത്രം. മാസ്‌ക്കുകള്‍ ഇല്ലാതെ ആള്‍ക്കാര്‍ പുറത്തിറങ്ങരുതെന്ന നിര്‍ദേശം. രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കോട്ടയത്തിനൊപ്പം ഓറഞ്ച് സോണിലേക്ക് മാറിയ ഇടുക്കിയില്‍ ഡബിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.

കോട്ടയം ജില്ലയിലെ തീവ്രബാധിത പ്രദേശങ്ങളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിക്കും. മറവന്‍തുരുത്ത്, ഉദയനാപുരം പഞ്ചായത്തിലെ ചില വാര്‍ഡുകളും ഹോട്ട്‌സ്‌പോട്ടാക്കും. കോട്ടയം ജില്ലാആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക താമസ സൗകര്യം ഏര്‍പ്പെടുത്തുമെന്നും പറഞ്ഞു. കൂടുതല്‍ റാന്‍ഡം ടെസ്റ്റുകള്‍ വേഗത്തില്‍ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. പുതിയ സാഹചര്യത്തെ ഗൗരവമായി കാണുന്നെന്നും കോട്ടയത്ത് സാമൂഹ്യ വ്യാപനമില്ലെന്നും പറഞ്ഞു.

കോട്ടയത്ത് ആയുര്‍വേദ, ഹോമിയോ രോഗപ്രതിരോധ മരുന്ന് വിതരണം ഊര്‍ജ്ജിതമാക്കാനും നിര്‍ദേശിച്ചു. മണര്‍കാട് പ്രദേശത്തും നഗരസഭയിലും ശുചീകരണ പ്രവര്‍ത്തനം നടത്തി. കോട്ടയം ചന്തയില്‍ രോഗം സ്ഥിരീകരിച്ച ചുമട്ട് തൊഴിലാളിയുടെ ഭാര്യയ്ക്കും കുടുംബാംഗങ്ങള്‍ക്കും രോഗബാധ ഇല്ലെന്ന് സ്ഥിരീകരിച്ചു. ഭാര്യ, രണ്ടുമക്കള്‍, സഹോദരന്‍, മൂന്ന് സഹപ്രവര്‍ത്തകര്‍ എന്നിവരെയാണ് പരിശോധന നടത്തിയത്.

അതേസമയം വൈക്കത്ത് വടയാര്‍ പിച്ച്‌സി അടച്ചു. മൂന്ന് ഡോക്ടര്‍മാര്‍ ക്വാറന്റൈനിലേക്ക് പോയി. ഇവിടെ 18 ആരോഗ്യ പ്രവര്‍ത്തകരാണ് നിരീക്ഷണത്തിലായിരിക്കുന്നത്. ഇടുക്കിയില്‍ ഡബിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ച വാര്‍ഡുകളിലാണ് ഡബിള്‍ ലോക്ക് ഡൗണ്‍. പാലക്കാട് ചരക്കു ഗതാഗതം തടസ്സപ്പെടുത്താതെ നിയന്ത്രണം തുടരും.

Related Articles

Leave a Reply

Back to top button