IndiaLatest

സബർമതി ആശ്രമത്തിനു 103

“Manju”

 

ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിലെ സബർമതി നദീതീരത്ത് മഹാത്മാ ഗാന്ധി പണിത ആശ്രമമാണ് സബർമതി ആശ്രമം ഇന്ന് ആശ്രമത്തിന്റെ 103 ആം സ്ഥാപന ദിനമാണ്. 1917 ജൂൺ 17ലാണ് ആശ്രമം സ്ഥാപിച്ചത്. ഗാന്ധി ആശ്രമം, ഹരിജൻ ആശ്രമം, സത്യാഗ്രഹ ആശ്രമം എന്നീ പേരുകളിലെല്ലാം ഈ ആശ്രമം അറിയപ്പെടുന്നു. അഹമ്മദാബാദ് നഗരത്തിൽ നിന്ന് വടക്കുമാറി പ്രശാന്ത സുന്ദരമായ സ്ഥലത്താണ് സബർമതി ആശ്രമം. ഗാന്ധിജി തന്റെ ജീവിതത്തിലെ ഏകദേശം 12 വർഷങ്ങൾ ഈ ആശ്രമത്തിലാണ് ചിലവഴിച്ചത്.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ചരിത്രപ്രധാന ഏടുകളിലൊന്നായ ദണ്ഡിമാര്‍ച്ചിന് ഗാന്ധിജി തുടക്കം കുറിച്ചത് സബര്‍മതിയില്‍ നിന്നാണ്. 1917 മുതല്‍ ഗാന്ധിജി കൊല്ലപ്പെടുന്ന 1948 വരെ രാഷ്ട്രപിതാവിന്‍െറയും ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെയും പ്രധാനപ്പെട്ട പല സംഭവങ്ങളുടെയും നേര്‍സാക്ഷിയാണ് ആശ്രമം ചാൾസ് കോറിയയാ ഇന്നത്തെ ആശ്രമം രൂപകൽപന ചെയ്തത്.

ഇന്ന് സബർമതിയെ ഭാരത സർക്കാർ ഒരു ചരിത്ര സ്മാരകമായ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ സുപ്രധാന നാഴികകല്ലായ ദണ്ഡിയാത്ര ആരംഭിച്ചത് ഈ ആശ്രമത്തിൽ നിന്നായിരുന്നു. ഖദി വസ്ത്രങ്ങളുടെ പ്രചാരണത്തിന് ഇവിടം കേന്ദ്രീകരിച്ചാണ് തുടക്കമിട്ടത്. മുന്‍കൂട്ടി അനുമതി വാങ്ങിയത്തുന്ന സന്ദര്‍ശകരെ ആശ്രമത്തിന്‍െറ വിവിധ ഭാഗങ്ങള്‍ കൊണ്ടുചെന്ന് കാണിക്കാന്‍ ഗൈഡുമാരുടെ സേവനം ലഭിക്കും.

മഗന്‍ നിവാസ്, ഉപാസനാ മന്ദിര്‍, ഹൃദയ കുഞ്ജ്, വിനോബ മീരാ കുടിര്‍, നന്ദിനി, ഉദ്യോഗ് മന്ദിര്‍, ഗാന്ധി സ്മാരക് സംഗ്രഹാലയ, സോമനാഥ് ഛത്രാലയ തുടങ്ങി ആശ്രമത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള സന്ദര്‍ശനം ഗാന്ധിജിയുടെ ജീവിതവും ലക്ഷ്യവും മനസിലാക്കുന്നതിനുള്ള വഴി കൂടിയാണ്. ഗാന്ധിജി എഴുതിയ കത്തുകളും മറ്റു രേഖകളും ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുള്ള മിനി മ്യൂസിയമാണ് ഗാന്ധി സ്മാരക് സംഗ്രഹാലയ.

ഹൃദയ് കുഞ്ജ്: ആശ്രമത്തിനുള്ളിൽ ഗാന്ധിജി താമസിച്ചിരുന്ന വീടാണ് ഹൃദയ്കുഞ്ജ്. ആചാര്യ വിനോബഭാവെയും മീരാബെന്നും പലതവണ താമസിച്ച സ്ഥലമാണ് വിനോബ മീരാ കുടിര്‍. ആശ്രമ നിവാസികള്‍ പ്രാര്‍ഥനാക്കായി ഒത്തുചേര്‍ന്നിരുന്ന സ്ഥലമാണ് ഉപാസനാ മന്ദിര്‍. ആശ്രമത്തിന്‍െറ മുക്കുമൂലകള്‍ വരെ ഗാന്ധി ചൈതന്യം നിറഞ്ഞുനില്‍ക്കുകയാണ്.

ഗാന്ധി സംഗ്രഹാലയം പ്രാരംഭത്തിൽ ഇവിടെയാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് സംഗ്രഹാലയം പുതിയ മന്ദിരത്തിലേക്കുമാറ്റി. 1963 മെയ് 10-ന് പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവാണ് പുതിയ സംഗ്രഹാലയം ഉദ്ഘാടനം ചെയ്തത്.നന്ദിനി: ഹൃദയ്കുഞ്ജിന്റെ വലതുഭാഗത്തായ് സ്ഥിതിചെയ്യുന്ന പഴയ ആശ്രമ അതിഥിമന്ദിരമാണ് നന്ദിനി. അന്ന് ആശ്രമത്തിലെത്തിയിരുന്ന ഇന്ത്യക്കാരും വിദേശീയരും താമസ്സിച്ചിരുന്നത് ഇവിടെയാണ്.

വിനോബാ കുടീരം: ആശ്രമത്തിലെത്തിയ ആചാര്യ വിനോബാ ഭാവേ താമസിച്ചിരുന്ന് ഇവിടെയാണ്. അദ്ദേഹത്തിന്റെ ബഹുമാനാർഥമാണ് ഈ വീടിന് വിനോബാ കുടീർ എന്ന പേരുനൽകിയത്. ഇതിനോടുചേർന്നു നിൽക്കുന്ന മന്ദിരമാണ് മീരാ കുടീരം.ഉപാസനാ മന്ദിരം: ഹൃദയ്കുഞ്ജിനും മഗൻ കുടീരത്തിനും ഇടയിൽ സ്ഥിതിചെയ്യുന്ന പ്രാർത്ഥനാലയമാണ് ഇത്. പ്രാർത്ഥനകൾക്കു ശേഷം ഗാന്ധിജി ആശ്രമവാസികളുടെ സംശയങ്ങൾ നിവർത്തിച്ചുകൊടുത്തിരുന്നതും അവരുമായ് സംവദിച്ചിരുന്നതും ഇവിടെവെച്ചാണ്.

“എന്റെ ജീവിതമാണ് എന്റെ സന്ദേശം” ചിത്രശാല,ഗാന്ധിജിയുടെ ജീവിതത്തിലെ 250ഓളം ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.
1915-1930 കാലയളവിൽ ഗാന്ധിജി അഹമ്മദാബാദിൽ താമസിച്ചിരുന്നു. ഈ നാളുകളിലെടുത്ത അദ്ദേഹത്തിന്റെ ചിത്രങ്ങളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്
ഗാന്ധിജിയുടെ എണ്ണഛായ ചിത്രങ്ങളുടെ പ്രദർശനകേന്ദ്രംഗാന്ധിവാക്യങ്ങളുടെയും, എഴുത്തുകളുടെയും അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്തുക്കളുടെയും പ്രദർശനകേന്ദ്രം ഗാന്ധിജിയുമായ് ബന്ധപ്പെട്ട പുസ്തകങ്ങൾ ശേഖരിച്ചു വെച്ചിരിക്കുന്ന ഗ്രന്ഥാലയം. ഏകദേശം 35000ത്തോളം പുസ്തകങ്ങൾ ഇവിടെയുണ്ട്.

Related Articles

Back to top button