KeralaLatest

കിം ജോംഗ് രോഗബാധിതനായപ്പോള്‍…

“Manju”

രജിലേഷ് കെ.എം.
സോൾ : ഏറ്റവും ഭീകരനായ സ്വേച്ഛാധിപതിമാരിൽ ഒരാളായിരുന്നെങ്കിലും സ്വന്തം ആരോഗ്യത്തില്‍ കിം ജോംഗ് ഉന്നിന് യാതൊരു കൃത്യനിഷ്ഠയുമില്ലായിരുന്നു. ഗുസ്തിക്കാരന്റെ ഭാരമുണ്ടായിരുന്നു കിമ്മിന്. ചെയിൻ സ്മോക്കറായ ഇദ്ദേഹം മദ്യം കണ്ടാൽ വെള്ളം കുടിക്കുന്ന പോലെയാണ് അകത്താക്കുന്നത്. കുടുംബപരമായി ലഭിച്ച ഹൃദ്രോഗം, രക്ത സമ്മർദ്ദം, പ്രമേഹം തുടങ്ങിയവയും.

136 കിലോഗ്രാം ഭാരമുളള അഞ്ചടി ആറിഞ്ച് ഉയരവുമുളള കിമ്മിന് മുപ്പത്തിയാറ് വയസ്സുണ്ട്.അമിത അളവിൽ ചീസ് കഴിക്കുന്ന കിമ്മിന് ഡോക്ടർമാർ ഉപദേശം നൽകിയിരുന്നെങ്കിലും കിം അതൊന്നും വകവക്കാറില്ലത്രേ. വര്‍ഷതോറും മൂന്നൂറ് കേടിയോളം മദ്യമാണ് കിം അകത്താക്കികൊണ്ടിരുന്നത്. റഷ്യൻ വോഡ്ക, ഫ്രഞ്ച് കോന്യാക് ബ്രാൻഡുകളാണ് ഇതില്‍ ഭൂരിഭാഗവും. അലക്ഷ്യമായ ഭക്ഷണരീതിയാണ് ഇദ്ദേഹത്തെ അമിത വണ്ണക്കാരനാക്കിയത്. 2012ൽ കണങ്കാലിലുണ്ടായ മുഴയുണ്ടായപ്പോള്‍ ഓപ്പറേഷന്‍ ചെയ്യേണ്ട വന്നിട്ടുണ്ട്.

2011ൽ ഹൃദയാഘാതത്തെ തുടർന്ന് 70-ാം വയസിലാണ് കിമ്മിന്റെ അച്ഛൻ കിം ജോംഗ് ഇൽ അന്തരിച്ചത്. പിതാവും ഉത്തര കൊറിയയുടെ സ്ഥാപകനുമായ കിം ഇൽ സൂംഗ് 82ാം വയസിൽ മരണപ്പെട്ടു. 1948 മുതൽ 1994ൽ മരിക്കുന്നത് വരെ കിം ഇൽ സൂംഗ് ആയിരുന്നു ഉത്തര കൊറിയയുടെ ഏകാധിപതി. അദ്ദേഹത്തിന്റെ മരണ ശേഷമാണ് കിം ജോംഗ് ഇൽ ഭരണമേറ്റെടുത്തത്. മകൻ കിമ്മിനെ പോലെ തന്നെ അച്ഛൻ കിം ജോംഗ് ഇല്ലിനും കടുത്ത പുകവലി ശീലവും പ്രമേഹവുമൊക്കെ ഉണ്ടായിരുന്നു.

90കളിൽ തന്റെ പ്രിയപ്പെട്ട സിഗരറ്റ് ബ്രാൻഡായ ആഫ്രിക്കൻ പുകയില കൊണ്ട് നിർമിച്ച റോത്ത്മാൻസിന്റെ പകർപ്പുകൾ നിർമിക്കാൻ ശാസ്ത്രജ്ഞരെ നിയോഗിക്കുകയുണ്ടായി. അന്നേരം നൂറ് കണക്കിന് ഉത്തര കൊറിയക്കാർ പട്ടിണി മൂലം മരിച്ച സമയമായിരുന്നുവെന്ന് കുറച്ച് വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു മനുഷ്യാവകാശ സമ്മേളനത്തിൽ കിം ഹൈയോംഗ്സൂ എന്ന ജീവശാസ്ത്രജ്ഞൻ വെളിപ്പെടുത്തിയിരുന്നു. കടുത്ത മദ്യപാനിയായിരുന്ന ഇല്ലിന് ഫാസ്റ്റ് ഫുഡിനോടായിരുന്നു പ്രിയം. ഇല്ലിന്റെ 17 വർഷത്തെ ഭരണ കാലയളവിനിടെ ലോകത്തെ ഏറ്റവും കൂടുതൽ ഹെന്നെസി പാരഡിസ് കോന്യാക് എന്ന വിദേശമദ്യം ഇറക്കുമതി ചെയ്തിരുന്നത് രാജ്യമായി ഉത്തരകൊറിയ മാറി. മക്ഡൊണാൾഡ് ഉത്പന്നങ്ങൾ രാജ്യത്തെത്തിക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ ഇൽ ചൈനയിലേക്ക് അയച്ച ചരിത്രവുമുണ്ട്. ഇൽ അപ്രത്യക്ഷമാകുമ്പോഴെല്ലാം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ പറ്റിയാണ് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നത്.

2007ൽ ഒരിടവേളയ്ക്ക് ശേഷം പൊതുജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട ഇൽ മെലിഞ്ഞ് ക്ഷീണിതനായാണ് കാണപ്പെട്ടത്. ഇല്ലിന് ഹൃദയാഘാതമുണ്ടായതായി അന്ന് നിരവധി റിപ്പോർട്ടുകളുണ്ടായിരുന്നു. 2008ൽ ഇല്ലിന് സ്ട്രോക്ക് ഉണ്ടായപ്പോൾ ചികിത്സിച്ചത് ചൈനീസ്, ഫ്രഞ്ച് ഡോക്ടർമാരാണെന്ന് ദക്ഷിണ കൊറിയൻ മാദ്ധ്യമങ്ങൾ വെളിപ്പെടുത്തിയിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷം ഹൃദയാഘാതം മൂലമാണ് ഇൽ മരിച്ചത്.

Related Articles

Leave a Reply

Back to top button