KeralaLatestMalappuram

മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ കാ​ണാ​താ​യ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

“Manju”

സിന്ധുമോള്‍ ആര്‍

ഇ​ടു​ക്കി: ശ​ക്ത​മാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ കാ​ര്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യ യു​വാ​ക്ക​ളി​ല്‍ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. നല്ലതണ്ണി സ്വദേശി മാര്‍ട്ടിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന നല്ലതണ്ണി സ്വദേശി അനീഷിനെ കണ്ടെത്തനായില്ല. ഇടുക്കി പീരുമേട്ടില്‍ മൂന്നിടത്ത് ഉരുള്‍ പൊട്ടി. കോഴിക്കാനം,അണ്ണന്‍തമ്ബി മല, മേമല എന്നിവിടങ്ങളിലെ തോട്ടങ്ങളില്‍ ഉരുള്‍പൊട്ടിയതോടെ ഏലപ്പാറ തോട്ടിലേക്ക് വെളളം ഇരമ്പി എത്തുകയായിരുന്നു. തോട് കരകവിഞ്ഞ് ഏലപ്പാറ ജംക്‌ഷനില്‍ 3 അടി വെളളം ഉയര്‍ന്നു. വന്‍ തോതില്‍ മണ്ണ് ഒഴുകിയെത്തിയതോടെ കെ.കെ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. അപകടാവസ്ഥയിലായ വീടുകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ഇ​ടു​ക്കി ഏ​ല​പ്പാ​റ-​വാ​ഗ​മ​ണ്‍ റൂ​ട്ടി​ല്‍ ന​ല്ല​ത​ണ്ണി പാ​ല​ത്തി​ന​ടു​ത്താ​യി​രു​ന്നു സം​ഭ​വം. പാ​ലൊ​ഴു​കും പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്ക് വാ​ഹ​നം ഒ​ഴു​കി​പ്പോ​കു​ക​യാ​യി​രു​ന്നു. അ​ഗ്നി​ശ​മ​ന സേ​ന​യും നാ​ട്ടു​കാ​രും തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ആ​ദ്യം ഇ​വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

Related Articles

Back to top button