KeralaLatest

നായാട്ടിനിടെ വെടിയേറ്റ് ആദിവാസി യുവാവ് കൊല്ലപ്പെട്ടു.

തിരിച്ചറിയാതിരിക്കാൻ മൃതദേഹം കൂടെയുണ്ടായിരുന്നവര്‍ കുഴിച്ചുമൂടി

“Manju”

നായാട്ടിനിടെ വെടിയേറ്റ് ആദിവാസി യുവാവ് മഹേന്ദ്രന്‍ മരിക്കുമ്ബോള്‍ കൂടി നിന്നവര്‍ക്ക് അമ്മ ഭവാനിയെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയില്ല. രണ്ട് ആണ്‍മക്കളാണ് ഭവാനിക്കുണ്ടായിരുന്നത്. മൂത്ത മകന്‍ ബാലചന്ദ്രന്‍ പാമ്ബുകടിയേറ്റ്കാ മരിച്ചത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്ബാണ്. മരത്തില്‍നിന്ന് തേനെടുത്ത് താഴെയിറങ്ങിയ ബാലചന്ദ്രനെ മൂര്‍ഖന്‍പാമ്ബ് കടിക്കുകയായിരുന്നു. രണ്ടാമത്തെ മകനായ മഹേന്ദ്രനായിരുന്നു അമ്മയുടെ ഏക അത്താണി. അവന്‍ മരിച്ചെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനാകാതെ ഭവാനി അലറിക്കരയുകയായിരുന്നു.
അതേസമയമ് അബദ്ധത്തില്‍ വെടിയേറ്റാണ് ആദിവാസി യുവാവ് മഹേന്ദ്രന്‍ മരിച്ചതെന്ന പ്രതികളുടെ മൊഴിയില്‍ ദുരൂഹതകളേറെ
പകല്‍പോലും നാട്ടുകാര്‍ പോകാന്‍ ഭയക്കുന്ന ‘ഗോസ്റ്റ് ഹൗസി’ന് (പ്രേതാലയം) സമീപമാണ് മഹേന്ദ്രന്റെ മൃതദേഹം പ്രതികള്‍ കുഴിച്ചിട്ടത്. ബ്രfട്ടീഷുകാരുടെ കാലത്ത് പണിത കെട്ടിടം ഇടിഞ്ഞുപൊളിഞ്ഞ് കാടുമൂടി ഏറെക്കാലമായി കിടക്കുകയാണ്. ഒറ്റമരം-പോതമേട് റോഡിന് സമീപത്താണ് ഈ കെട്ടിടം. ഇതിന് പിന്നിലായാണ് മൃതദേഹം കണ്ടെത്തിയ ഏലത്തോട്ടം. എറണാകുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ തോട്ടം.
മഹേന്ദ്രന്‍ അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചതാണെന്നാണ് പ്രതികള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍, ഇവര്‍ നായാട്ട് നടത്തിയത് ഉപ്പളയ്ക്ക് താഴ്ഭാഗത്തായാണ്. അവിടെനിന്ന് ഏകദേശം മൂന്നുകിലോമീറ്റര്‍ ദൂരെയാണ് മൃതദേഹം കണ്ടെത്തിയ സ്ഥലം.
ആരും കണ്ടെത്താന്‍ ഇടയില്ലാത്ത സ്ഥലം തിരഞ്ഞെടുത്ത് മൃതദേഹം കുഴിച്ചിടുന്നത് സാധാരണയായി ആസൂത്രിത കൊലപാതകങ്ങളിലാണ്. യാദൃശ്ചികമായി കൊല്ലപ്പെട്ടതാണെങ്കില്‍ ഉപ്പളയില്‍തന്നെ മൃതദേഹം ഉപേക്ഷിച്ച്‌ പ്രതികള്‍ ഓടിപ്പോകാനാണ് സാധ്യത. ഉയര്‍ന്ന സ്ഥലമായ ഉപ്പളയില്‍നിന്ന് മഹേന്ദ്രനെ ചുമന്നുകൊണ്ട് മൂന്നുകിലോമീറ്റര്‍ പ്രതികള്‍ എത്തിയത് അവിശ്വസനീയമാണ്. വെടിവെപ്പ് നടന്ന സ്ഥലം വിശദമായ ഫോറന്‍സിക് പരിശോധനയിലൂടെ കണ്ടെത്തിയാല്‍ മാത്രമേ ഇത് ആസൂത്രിതമാണോയെന്ന് കണ്ടെത്താനാകൂ.

Related Articles

Back to top button