
ബിനു കല്ലാർ
കട്ടപ്പന: ഇന്നലെ വൈകിട്ട് പെയ്‌ത വേനൽ മഴയിൽ ഇടുക്കി ലബക്കട,കാഞ്ചിയാറിൽ വ്യാപക നാശനഷ്ടം. പാലാക്കട ചിറ്റപ്പനാട്ട് സജിയുടെ വീടിൻ്റെ മേൽക്കൂര പൂർണ്ണമായി നശിച്ചു. കാഞ്ചിയാറിൽ മരം ഒടിഞ്ഞു വീഴുകയും, റോഡ് ഗതാഗതം താറുമാറാകുകയും ചെയ്‌തു. നിരവധി തോട്ടങ്ങളിലെ കൃഷി നശിച്ചു. കാലാവസ്ഥ വകുപ്പ് ഇന്നലെ ഇടുക്കി ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു