InternationalLatest
കൊറോണ മഹാമാരി അവസാനിച്ചിട്ടില്ല, WHO മേധാവി

ശ്രീജ.എസ്
ന്യൂയോർക്ക്: കൊറോണ വൈറസ് മഹാമാരി അവസനാച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. രോഗവ്യാപനം മൂലം ആരോഗ്യസേവന മേഖലയിലുണ്ടാകുന്ന പ്രത്യാഘാതത്തിലും കുട്ടികളെയുമോർത്ത് വളരെ ആശങ്കയുണ്ടെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദെനോം ഗബ്രിയേസസ് പറഞ്ഞു.
ആഫ്രിക്ക, ലാറ്റിനമേരിക്ക, കിഴക്കൻ യൂറോപ്പ്, ചില ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ കോവിഡ് വ്യാപനം വർധിക്കുന്നതിലും അദ്ദേഹം ആശങ്കരേഖപ്പെടുത്തി
രോഗവ്യാപനം തടയാൻ രാജ്യങ്ങൾ അതിർത്തികൾ അടച്ചതോടെ 21 രാജ്യങ്ങളിൽ മറ്റ് രോഗങ്ങൾക്കെതിരെ നൽകുന്ന വാക്സിനുകളുടെ ലഭ്യതക്കുറവ് ഉണ്ടായിട്ടുണ്ട്.
മാത്രമല്ല സബ്സഹാറൻ ആഫ്രിക്കൻ മേഖലകളിൽ മലേറിയ കേസുകളുടെ എണ്ണം ഉയരാനുള്ള സാധ്യതയുണ്ട്. അത് സംഭവിക്കാൻ പാടില്ല. അവരെ നമുക്ക് സഹായിക്കേണ്ടതുണ്ടെന്നും ടെഡ്രോസ് അദെനോം ഗബ്രിയേസസ് പറഞ്ഞു