KeralaLatest

പാലാരിവട്ടത്ത് ‘സുകൃതം’ ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് നടന്നു

“Manju”

പാലാരിവട്ടം (എറണാകുളം) : ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ചിൽ ഇന്ന് (24/12/2023 ഞായറാഴ്ച ) ശാന്തിഗിരി ഗുരുമഹിമയുടെ ആഭിമുഖ്യത്തിൽ സുകൃതംക്രിസ്തുമസ് അവധിക്കാല ക്യാമ്പ് നടന്നു. ആശ്രമം ബ്രാഞ്ച് ഹെഡ് സ്വാമി തനിമോഹനൻ ജ്ഞാനതപസ്വി ഉദ്ഘാടനം നിർവഹിച്ചു. സംഘടനാ പ്രവർത്തനങ്ങൾ ശാക്തീകരണപ്പെടുത്തുന്നതിനെ കുറിച്ചും, ഗുരുവിന്റെ ഇച്ഛയ്ക് അനുസരിച്ചു നമ്മുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ട് പോകണമെന്നും ഉദ്ഘടന യ സ്വാമി തനിമോഹനൻ ജ്ഞാനതപസ്വി പറഞ്ഞു ഗുരുമഹിമ ഗവർണിഗ് കമ്മിറ്റി അംഗം കുമാരി അഞ്ജന സുനിൽ സ്വാഗതം ആശംസിച്ചയോഗത്തിൽ ആശ്രം ബ്രാഞ്ച് കോർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ വേണുഗോപാലൻ. പി മുഖ്യപ്രഭാഷണം നടത്തി. വിവിധ ഉദാഹരണങ്ങളിലൂടെ ശാന്തിഗിരിയിലെ സംഘടനകളെ കുറിച്ചും, അവയുടെ പ്രവർത്തനത്തെ കുറിച്ചും പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.പള്ളുരുത്തി ഏരിയ കമ്മിറ്റി കുമാരി മനുരത്നം എം ജെ ഗുരുഭക്തി ഗാനം ആലപിച്ചു. കുമാരി വിനീത സി എസ്, കുമാരി മനുരത്നം എം ജെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

തുടർന്ന് കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ നടന്നു. സ്വാമി തനിമോഹനൻ ജ്ഞാനതപസ്വി സമ്മാനദാനം നിർവഹിച്ചു. ശാന്തിഗിരി ഗുരുമഹിമ എറണാകുളം ഏരിയ കമ്മിറ്റി അംഗം കുമാരി അമൃത ടി ബി കൃതജ്ഞത അർപ്പിച്ചു.കുമാരി അനില ടി ജയൻ ക്യാമ്പിന്റെ മോഡറേറ്റർ ആയിരുന്നു. ക്യാമ്പ് അംഗങ്ങളും രക്ഷിതാക്കളുമായി അൻപതോളം പേർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Back to top button