
അഖിൽ ജെ എൽ
ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുമെന്നും ഇവര്‍ക്കായി നോര്‍ക്ക വഴി ബുധനാഴ്ച രജിസ്ട്രേഷന് ആരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ഇതര സംസ്ഥാനങ്ങളില്‍ ചികിത്സാര്‍ഥം പോയവര്‍, ചികിത്സകഴിഞ്ഞവര്, പഠനാവശ്യങ്ങള്‍ക്ക് പോയവര്‍, പഠനം പൂര്‍ത്തിയാക്കി മടങ്ങാനാവാതെ കഴിയുന്നവര്‍, പരീക്ഷ, ഇന്റര്‍വ്യൂ എന്നീ ആവശ്യങ്ങള്‍ക്ക് പോയവര്‍, തീര്‍ഥാടനം, വിനോദസഞ്ചാരം, ബന്ധു-സുഹൃത് സന്ദര്‍ശനം എന്നിവക്ക് പോയി കുടുങ്ങിയവര്‍, റിട്ടയര്‍ ചെയ്തവര്‍, ജോലി നഷ്ടപ്പെട്ട് കുടുങ്ങിയവര്‍, കൃഷിയാവശ്യാര്‍ഥം ഇതര സംസ്ഥാനങ്ങളിലേക്ക് പോയവര്‍ എന്നിവരെയാണ് മടക്കിയെത്തിക്കുക.. ഇവരില്‍ പലരുടെയും നില വിഷമത്തിലാണ്. ഭക്ഷണം കിട്ടാത്തവരുണ്ട്. താമസിച്ച ഹോട്ടലുകളില്‍നിന്നും ഹോസ്റ്റലുകളില്‍നിന്നും ഇറങ്ങേണ്ടി വന്നവരുമുണ്ട്. നോര്‍ക്ക റൂട്ട്സ് വഴി ഇവര്‍ക്കായി രജിസ്ട്രേഷന് ആരംഭിക്കും.