KeralaLatest

കേരളത്തിൽ രണ്ടാംഘട്ടത്തിൽ ഗ്രാഫ് ഉയരാൻ തുടങ്ങി : ആരോഗ്യമന്ത്രി കെ.കെ ശൈലജ

“Manju”

കേരളത്തിൽ കൊവിഡ് രണ്ടാം ഘട്ടത്തിലേക്ക് കടന്നപ്പോൾ ഗ്രാഫ് ഉയരാൻ തുടങ്ങിയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.
കൊവിഡിനെ പ്രതിരോധിക്കാൻ സമർത്ഥമായ നീക്കം നടക്കുന്നുണ്ടെന്നും പ്രതിരോധത്തിന് പിന്തുണ കിട്ടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ചില ഭാഗങ്ങളിൽ നിന്ന് അതിന് വിപരീത സമീപനം ഉണ്ടായി. കൊവിഡിന്റെ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുവെന്നും കേരളം സ്വീകരിച്ച പ്രതിരോധ മാർഗം ശരിയായിരുന്നു എന്നു തെളിയുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആദ്യ കേസ് മുതൽ കൊവിഡ് വ്യാപനം കുറയ്ക്കാൻ സാധിച്ചു. വിദേശ രാജ്യങ്ങൾ വീണ്ടും ഷട്ട്ഡൗണിലേക്ക് പോകുന്ന അവസ്ഥയാണുള്ളത്. ഇത് അനുഭവ പാഠമാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിൽ മരണനിരക്ക് 0.39 ശതമാനമാണ്. മരണനിരക്ക് കുറയ്ക്കാൻ ആണ് ശ്രമം. അശ്രദ്ധയോടെ പെരുമാറിയാൽ ഈ സ്ഥിതി മാറും കൊവിഡിൽ കേരളത്തിന്റെ ഭയം സംസ്ഥാനത്ത് പ്രായമേറിയവർ കൂടുതൽ ഉണ്ട് എന്നതാണെന്നും ശ്രദ്ധിച്ചില്ലെങ്കിൽ പ്രായമേറിയവരിലേക്ക് രോഗം വ്യാപിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ജനസാന്ദ്രത കൂടുതൽ ഉള്ള ഇടമാണ് കേരളം. ജീവിത ശൈലി രോഗങ്ങളും സംസ്ഥാനത്ത് കൂടുതൽ ഉണ്ട്. ഇത് കൂടുതൽ കോവിഡ് പ്രതിസന്ധി രൂക്ഷമാക്കുമെന്നും കെകെ ശൈലജ കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരിൽ 72 ശതമാനം ആളുകളും 60 വയസിനു മുകളിൽ ഉള്ളവരായിരുന്നു. 28 ശതമാനം ചെറുപ്പകാർ മരണപ്പെട്ടു. ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ 20 വയസിനും 40 വയസിനും ഇടയിലുള്ളവരാണ്. ചെറുപ്പക്കാർക്ക് രോഗം വന്നതോടെ മറ്റുള്ളവരിലേക്ക് കൂടി എത്തുകയാണ്. സമരത്തിൽ പങ്കെടുത്ത ആളുടെ രക്ഷിതാവിന് രോഗം ബാധിച്ച് മരണം സംഭവിച്ചിരുന്നു. അതുകൊണ്ട് തന്നെ ആൾക്കൂട്ടം ഒഴിവാക്കണം. ഇനി വരുന്ന ദിവസങ്ങളിൽ വളരെയധികം ശ്രദ്ധപുലർത്തണം. നമ്മുടെ ആരോഗ്യ സംവിധാനത്തിന് അപ്പുറത്തേക്ക് രോഗം പോയാൽ താങ്ങാൻ പറ്റില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Back to top button