
പി * വി.എസ്
മലപ്പുറം: വെള്ള മണ്ണെണ്ണ കുടിച്ചാൽ കോവിഡ് മാറുമെന്ന് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും മുഖ്യമന്ത്രിക്ക് കത്തയയ്ക്കുകയും ചെയ്തയാൾക്കെതിരെ പൊലീസ് കേസെടുത്തു .പെരിന്തൽമണ്ണ നാരങ്ങാ കുണ്ട് നേച്ചർ വിങ്ങിൽ താമസിക്കുന്ന റൊണാൾഡ് ഡാനിയലിന് (64) എതിരെയാണ് കേസെടുത്തത് .മണ്ണെണ്ണ കോവിഡിന് ഉപയോഗിക്കുന്ന കാര്യം തന്റെ ഫെയ്സ് ബുക്കിലൂടെ പ്രചരിപ്പിക്കുകയും ഇക്കാര്യം കാണിച്ച് മുഖ്യമന്ത്രക്ക് വിശദമായി കത്തെഴുതുകയും ചെയ്തിരുന്നു .ജില്ലാ പൊലീസ് മേധാവിയുടെ നിർദേശാനുസരണം പെരിന്തൽമണ്ണ പൊലീസാണ് കേസെടുത്തത്