
പ്രജീഷ്.എൻ.കെ
ഹോട്ട് സ്‌പോട്ടിന് പുറത്തുള്ള പ്രദേശങ്ങളില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പ്രവൃത്തികള്‍ തുടരാം.ഇതുപ്രകാരം അഞ്ച് പേരില്‍ കൂടാതെയുള്ള ഗ്രൂപ്പുകളായി ആകെയുള്ളവരില്‍ 33 ശതമാനം പേര്‍ക്ക് തൊഴിലെടുക്കാം. തൊഴിലാളികള്‍ മാസ്‌കും കയ്യുറകളും ധരിച്ചിരിക്കണം. കൂടാതെ ഒരു മീറ്റര്‍ ശാരീരിക അകലവും നിർബന്ധമായും പാലിക്കണം.ജലദോഷം, പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ തൊഴിലെടുക്കരുത്.60 വയസ്സിന് മുകളിലുള്ളവര്‍ ,അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാര്‍ എന്നിവരും തൊഴിലെടുക്കരുത്. തൊഴിലുറപ്പ് പദ്ധതി ഈ കാലയളവില്‍ പ്രവര്‍ത്തിക്കുന്നത് പൊതു ആസ്തി നിര്‍മ്മാണത്തിന് മാത്രമായിരിക്കണം. സ്വകാര്യ ആസ്തി വികസനത്തിന് പാടില്ല.