IndiaKeralaLatest

കാമുകിയെ ഇംപ്രസ്​ ​ചെയ്യിക്കാന്‍ മെഴുകുതിരി അലങ്കാരം നടത്തി കാമുകന്‍ ; കത്തിയത്​ ഫ്ലാറ്റ്

“Manju”

സിന്ധുമോള്‍ ആര്‍

ലണ്ടന്‍ : കാമുകിയെ ഇംപ്രസ്​ ​ചെയ്യിക്കാന്‍ മെഴുകുതിരി അലങ്കാരം നടത്തി തിരിച്ചുവന്ന കാമുകന്‍ കണ്ടത്​ അപാര്‍ട്ട്​മെന്‍റ്​ കത്തിയമരുന്നത്. ബ്രിട്ടനിലെ സൗത്ത്​ യോര്‍ക്ക്​ഷെയറിലാണ് സംഭവം നടന്നത്. ഷെഫീല്‍ഡിലെ അബ്ബിഡെയ്​ല്‍ റോഡിലുള്ള അപാര്‍ട്ട്​മെന്‍റില്‍ നൂറുകണക്കിന്​ ടീ ലൈറ്റ്​ മെഴുകുതിരികള്‍ കത്തിച്ച്‌​ ‘മാരി മീ’ എന്നെഴുതിയാണ്​ ആല്‍ബര്‍ട്ട്​ എന്‍ഡ്രേ പ്രണയിനിയായ വലേറിയ മെഡ്‌വികിനെ വിളിച്ചുകൊണ്ടുവരാന്‍ പോയത്​. 100ലധികം ടീ ലൈറ്റുകളും 60 ബലൂണുകളും ഉപയോഗിച്ചായിരുന്നു അലങ്കാരം. ഒരു ബോട്ടില്‍ വൈനും കരുതിവെച്ചിരുന്നു. കാമുകിയുമായി തിരികെ വരു​മ്പോള്‍ കാണുന്നത്​ അപാര്‍ട്ട്‌മെന്‍റില്‍ നിന്ന് തീയും പുകയും ഉരുന്നതും മൂന്ന്​ ഫയര്‍​ഫോഴ്​സ്​ യൂണിറ്റുകള്‍ നിന്ന്​ കഷ്​ടപ്പെട്ട്​ തീയണക്കുന്നതുമാണ്​.

ടീ ലൈറ്റുകള്‍ക്കരികില്‍ കത്തിക്കാതെ വെച്ചിരുന്ന മെഴുകുതിരികളിലേക്കും പിന്നീട്​ കര്‍ട്ടനിലേക്കും തീ പടര്‍ന്നാണ്​ വീട്​ മുഴുവന്‍ കത്തിയത്​. എന്തായാലും തീപിടിത്തത്തില്‍ ആളപായമില്ല. കത്തിയമര്‍ന്ന അപാര്‍ട്ട്​മെന്‍റില്‍ വെച്ച്‌​ തന്നെ ആല്‍ബര്‍ട്ട്​ വലേറിയയോട്​ വിവാഹാഭ്യര്‍ഥന നടത്തി. അവള്‍ സമ്മതം മൂളുകയും ചെയ്​തു.

സൗത്ത്​ യോര്‍ക്ക്​ഷെയര്‍ ഫയര്‍ ആന്‍ഡ്​ റസ്​ക്യൂ വിഭാഗം ചിത്രങ്ങള്‍ ഫേസ്​ബുക്കില്‍ പങ്കുവെച്ചതോടെയാണ്​ സംഭവം പുറംലോകമറിയുന്നത്​. ‘കത്തിച്ച മെഴുകുതിരികള്‍ മനോഹരങ്ങളാണ്​. പക്ഷേ, വളരെ അപകടകാരികളും’ എന്ന മുന്നറിയിപ്പും അവര്‍ നല്‍കി.

Related Articles

Back to top button