
പ്രജീഷ് എൻ കെ
കണ്ണൂർ ;കോവിഡ്് -19 നിര്‍വ്യാപനത്തിനായുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലാഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയതിന്റെ സമഗ്ര വിവരങ്ങള്‍ ഉള്‍പ്പെട്ട രേഖ പ്രകാശനം ചെയ്തു.കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് അധ്യക്ഷത വഹിച്ചു .ജില്ലാ സര്‍വ്വലെന്‍സ് ഓഫീസര്‍ ഡോ എ ടി മനോജ് ജില്ലയുടെ ഇന്‍സിഡന്റ് കമ്മാന്‍ഡറായ എഡിഎം എന്‍ ദേവിദാസിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത് ഫെബ്രുവരി മൂന്നിന് ആദ്യത്തെ കോറോണ കേസ് സ്ഥിരീകരിച്ചതു മുതല്‍ ജില്ലാഭരണകൂടം ആരോഗ്യ വകുപ്പ്,തദ്ദേശ സ്വയഭരണസ്ഥാപനങ്ങള്‍,മറ്റ് സര്‍ക്കാര്‍ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവ കൂട്ടായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ദിവസക്രമത്തിലുള്ള വിവരങ്ങളാണ് രേഖയില്‍ യില്‍ ഉള്ളത്.നമ്മുടെ ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനം രാജ്യത്തിന് മാതൃകയായത് കൂട്ടായ പരിശ്രമങ്ങളിലൂടെയാണ്‌യെന്ന്് ജില്ലാ കളക്ടര്‍ പറഞ്ഞു.വാര്‍ഡ്തല ജാഗ്രത സമിതി ശക്തിപ്പെടുത്തിയും സംസ്ഥാനത്തിന് പുറത്ത് നിന്നവരുടെ നിരീക്ഷണ കലാവധി 55 ദിസവം ആക്കിയതും, കൂടുതല്‍ പേരുടെ സാമ്പിളുകള്‍ പരിശോധിച്ചും ,സ്വയം നിരീക്ഷണം കര്‍ശനമാക്കിയും സമൂഹ വ്യപനം തടയാനുള്ള എല്ലാ നടപടികളും ജില്ലാഭരണകൂടം സ്ഥീകരിച്ചിരുന്നു .പ്രകാശന ചടങ്ങില്‍ സബ്കളടക്ര്‍ അരുണ്‍ കെ വിജയന്‍ ,എഡിഎം എന്‍ ദേവിദാസ്,ഡി എം ഒ ഡോ എ വി രാംദാസ്,ജില്ലാ സര്‍വ്വലെന്‍സ് ഓഫീസര്‍ ഡോ എ ടി മനോജ്, കാസര്‍കോട് ആര്‍ ഡി ഒ അഹമ്മദ് കബീര്‍ ,പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ റെജി കുമാര്‍,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.