
ഹരികൃഷ്ണൻ ജി
മണമറിയാനുള്ള ശേഷി പരിശോധിച്ചും കോവിഡ് വൈറസിനെ കണ്ടെത്താം. അത്തരമൊരു സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള അവസാന വട്ട ശ്രമത്തിലാണ് തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി.
മണമറിയാൻ പറ്റുന്നില്ലേ. നിങ്ങൾക്ക് ചിലപ്പോൾ കോവി ഡാകാം. കാരണം മണമറിയാനുള്ള ശേഷി നഷ്ടപ്പെടുന്നത് രോഗ ലക്ഷണമാണ്. ഈ ലക്ഷണം പരിശോധിക്കാനുള്ള സ്ട്രിപ്പ് വികസിപ്പിക്കുന്നതിനുള്ള ഗവേഷണമാണ് രാജീവ് ഗാന്ധി സെന്ററിൽ നടക്കുന്നത്. രോഗം സ്ഥിരീകരിക്കാൻ കഴിയില്ലെങ്കിലും പ്രാരംഭ പരിശോധനയ്ക്ക് ഉപകരിക്കും.
ഗുണനിലവാര പരിശോധന പൂർത്തിയായാൽ ഐസിഎംആർ അംഗീകാരത്തിന് സമർപ്പിക്കും