IndiaLatest

പ്രസാദം കഴിച്ച 32 പേര്‍ ഭക്ഷ്യവിഷബാധയേറ്റ്​ ആശുപത്രിയില്‍

“Manju”

ശ്രീജ.എസ്‌

ലഖ്​നോ: ഉത്തര്‍പ്രദേശില്‍ പ്രസാദം കഴിച്ച 32 പേരെ ഭക്ഷ്യവിഷബാധയേറ്റ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനൗജിലെ ജുഖായ ഗ്രാമത്തിലാണ്​ സംഭവം. ഒരാഴ്ചയായി സംഘടിപ്പിച്ച ‘ഭഗവത്​ കഥ’ അവസാനിക്കുന്നതിന്റെ ഭാഗമായായിരുന്നു പ്രസാദ വിതരണം.

ശനിയാഴ്ച വൈകുന്നേരം ഭക്തര്‍ക്ക്​ പ്രസാദമായി ഖീര്‍ പൂരി വിതരണം ചെയ്​തു. ഗ്രാമവാസികളില്‍ ഭൂരിഭാഗം പേരും പ്രാര്‍ഥന യോഗത്തിന്​ പ​ങ്കെടുത്തിരുന്നു,. ഈ സമയം പ്രസാദം കഴിച്ച പലര്‍ക്കും ദേഹാസ്വാസ്​ഥ്യം അനുഭവപ്പെടുകയും ഛര്‍ദ്ദിയും വയറുവേദനയും തുടങ്ങുകയുമായിരുന്നു. തുടര്‍ന്ന് ഇവരെ ജില്ല ആശുപത്രിയിലേക്ക്​ മാറ്റി.

കുട്ടികളും സ്​ത്രീകളും മുതിര്‍ന്നവരും ഉള്‍പ്പടെ 32 പേരാണ് ആശുപത്രിയില്‍ ​ ചികിത്സ തേടിയത്​. ഭക്ഷ്യവിഷബാധയാണ്​ കാരണമെന്നും ചീഫ്​ മെഡിക്കല്‍ സൂപ്രണ്ട്​ അറിയിച്ചു. അന്വേഷണത്തിനായി ഒരു സംഘം ഡോക്​ടര്‍മാരെ ഗ്രാമത്തിലേക്ക്​ അയച്ചതായും സ്​ഥിതിഗതികള്‍ വിലയിരുത്തുമെന്നും ജില്ല മജിസ്​ട്രേറ്റ്​ അറിയിച്ചു. ഭക്ഷ്യവിഷബാധയേറ്റതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുമെന്നും പ്രസാദത്തിന്റെ സാമ്പിളുകള്‍ പരിശോധനക്ക്​ ശേഖരിച്ചതായും ആരോഗ്യവകുപ്പ്​ അറിയിച്ചു.

Related Articles

Back to top button