
ജുബിൻ ബാബു എം
കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ബുധനാഴ്ച സിമന്റ് കടകൾ തുറന്ന് പ്രവർത്തിക്കും. സർക്കാർ നിർദേശിക്കുന്ന മാർഗനിർദേശങ്ങൾ പാലിച്ചായിരിക്കും കടകൾ തുറക്കുക. അതെ സമയം സിമന്റ് വില വർധവിനെതിരെ സിമന്റ് കട ഉടമകളും, നിർമാണ സംഘടനകളും രംഗത്ത് എത്തി.
റെഡ്സോൺ ഉൾപ്പെടുന്ന കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിലാണ് ഉപാധികളോടെ കടകൾ തുറക്കാൻ അനുമതി നൽകിയിട്ടുള്ളത്.
കോഴിക്കോട് ബുധനാഴ്ച്ച രാവിലെ ഒൻപത് മുതൽ അഞ്ച് വരെയും,മലപ്പുറത്ത് ബുധൻ,വ്യാഴം ദിവസങ്ങളിൽ രാവിലെ ഏഴ് മുതൽ അഞ്ച് വരെയുമാണ് കടകൾ തുറന്ന് പ്രവർത്തിക്കുക. കണ്ണൂർ , ജില്ലയിൽ രാവിലെ ഒൻപത് മുതലാണ് കടകൾ തുറക്കുന്നത്. തിങ്കൾ, ബുധൻ ദിവസമാണ് കാസർഗോഡ് ജില്ലക്ക് പ്രവർത്തന അനുമതി നൽകിയിരുന്നത്.
സർക്കാർ നിർദേശിക്കുന്ന എല്ലാ മാർഗനിർദേശങ്ങളും പാലിച്ച് കൊണ്ടാണ് കടകൾ തുറന്ന് പ്രവർത്തിക്കുക എന്ന് സിമന്റ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ അറിയിച്ചു. റെഡ്സോണിൽ ഉൾപ്പെടാത്ത ജില്ലകൾ അതാത് ജില്ലാ ഭരണകൂടങ്ങൾ നിർദേശിക്കുന്ന രീതിയിൽ കടകൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്.
അതേസമയം, ലോക്ക്ഡൗണിൻ്റെ മറവിൽ സംസ്ഥാനത്ത് സിമന്റ് വില വർധിപ്പിച്ച സംഭവത്തിൽ കട ഉടമകളും, നിർമാണ സംഘടനകളും രംഗത്ത് എത്തി. 30 മുതൽ 50 രൂപ വരെയാണ് ഒരു ചാക്ക് സിമൻ്റിന് വില വർധിപ്പിച്ചത്. സർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ഇവരുടെ ആവശ്യം.