InternationalLatest

ഹോങ്കോംഗിനെയും തടങ്കൽ പാളയമാക്കാൻ ചൈന

“Manju”

ഹോഗോംങ്: ചൈനയുടെ ക്രൂരത ഹോങ്കോംഗിലും ആവർത്തിക്കുന്നു. തങ്ങളെ ധിക്കരിക്കുന്നവരാരും ലോകത്തൊരിടത്തും പോയി സ്വസ്ഥമായി ജീവിക്കേണ്ടെന്ന കാടത്തമാണ് ചൈന ഹോങ്കോംഗിലും നടപ്പാക്കുന്നത്. സിൻജിയാംഗ് മേഖലപോലെ ഹോങ്കോംഗിനേയും മറ്റൊരു തടങ്കൽ പാളയമാക്കുകയാണ് ലക്ഷ്യം.

നിയന്ത്രണം ബാധിക്കാൻ പോകുന്നത് ഹോങ്കോംഗിൽ നിലവിലുള്ള പൗരന്മാ രെയാണ്. കോടതി മുഖേന അനുമതി കിട്ടാതെ ആർക്കും ഒരു വിദേശ രാജ്യത്തേക്കും പോകാനാവില്ലെന്ന നയമാണ് നടപ്പാക്കുന്നത്. ഇതിനായി ഹോങ്കോംഗിലെ നിയമത്തിലാണ് ബീജിംഗ് ഭരണകൂടം മാറ്റം വരുത്തുന്നത്.

പുതിയ നിയമപ്രകാരം എമിഗ്രേഷൻ മേധാവിക്ക് ആരെ വേണമെങ്കിലും തടയാം.ഇത് ഹോങ്കോംഗിലെത്തുന്ന വിദേശിക്കും ബാധകമാകും. ചൈനക്കെതിരെ സമരം ചെയ്യുന്ന നിരവധിപേർ നാടുവിട്ടതാണ് ചൈനയെ പ്രകോപിപ്പിക്കുന്നത്. ഭൂരിപക്ഷം പേരും ഹോങ്കോംഗിൽ അസ്വസ്ഥരാണ്. ബ്രിട്ടീഷ് വിസ ലഭിച്ചവർ ഘട്ടംഘട്ടമായി പോകുന്നത് തടയാനാണ് ചൈനയുടെ നീക്കം.

Related Articles

Back to top button