
ബിന്ദു ലാൽ
പുതുക്കാട്: പുതുക്കാട് ബസാർ റോഡിൽ വൻതിരക്ക്. ഒറ്റ, ഇരട്ട അക്ക നമ്പർ വാഹനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ നാട്ടുകാർ അവഗണിക്കുക കൂടി ചെയ്തതോടെ ബസാർ റോഡിൽ കടുത്ത ഗതാഗതക്കുരുക്കായി.കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനാകാത്ത തിരക്കായിരുന്നു ബസാർ റോഡിൽ തിങ്കളാഴ്ച അനുഭവപ്പെട്ടത്.
അതേസമയം തിരക്കൊഴിവാക്കാൻ കടകളിലെത്തുന്നവർ പരമാവധി വാഹനങ്ങൾ ഉപയോഗിക്കരുതെന്നും അല്ലെങ്കിൽ ദേശീയപാതയോരത്ത് വാഹനങ്ങൾ നിർത്തിയിട്ടശേഷം ബസാർ റോഡിലേക്ക് പ്രവേശിക്കണമെന്നും പുതുക്കാട് പോലീസ് ആവശ്യപ്പെട്ടു.