KeralaLatest

മലയാളത്തിന്റെ സ്വന്തം ചിരികുട്ടന് ജന്മദിനാശംസകൾ

“Manju”

ആര്‍. ഗുരുദാസ്

ചലച്ചിത്ര പിന്നണിഗായകനും സംഗീത‌സം‌വിധായകനും, ടെലിവിഷൻ അവതാരകനുമായ എം.ജി.ശ്രീകുമാറിന് ഇന്ന് 63ാം പിറന്നാൾ. 1957മേയ് 25ന് ആലപ്പുഴ ജില്ലയിൽ ഹരിപ്പാട് ജനനം
1984-ൽ പുറത്തിറങ്ങിയ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലൂടെയാണ്‌ ചലച്ചിത്ര രംഗത്തെത്തിയത്.

പ്രശസ്ത സംഗീതസം‌വിധായകൻ എം. ജി. രാധാകൃഷ്ണൻ സഹോദരനും, കർണാടക സംഗീതജ്ഞയും കോളേജ് അദ്ധ്യാപകയുമായ കെ. ഓമനക്കുട്ടി സഹോദരിയുമാണ്. നടൻ മോഹൻലാലിനുവേണ്ടി അദ്ദേഹം നിരവധി ചിത്രങ്ങളിൽ പാടിയിട്ടുള്ള എം.ജി.ശ്രീകുമാർ തമിഴ്, ഹിന്ദി തുടങ്ങിയ മറ്റുഭാഷ ചലച്ചിത്രങ്ങളിലും പിന്നണി ഗാനങ്ങൾ പാടിയിട്ടുണ്ട്.

മലയാളചലച്ചിത്ര പിന്നണിഗാനരംഗത്തു തന്റേതായ ശൈലികൊണ്ട് വിസ്മയം സൃഷ്ടിച്ച ആദ്ദേഹം എന്നും മലയാളികളുടെ നെഞ്ചിലേറ്റിയ മികച്ച ഗാനങ്ങൾ ആലപിച്ചുകൊണ്ട് ജനഹൃദയങ്ങൾ കീഴടക്കി . 1989 ൽ കണ്ണീർപ്പൂവിന്റെ (കിരീടം), മായാമയൂരം പീലിവീശിയോ (വടക്കുനോക്കിയന്ത്രം)എന്നി ഗാനങ്ങൾക്കും മികച്ച പിന്നണിഗായകനുള്ള സംസ്ഥാന പുരസ്കാരവും 1990ൽ നാദരൂപിണി (ഹിസ് ഹൈനസ് അബ്ദുള്ള) ഗാനത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരവും ലഭിച്ചു.

തുടർന്ന് 1991, 1992 വർഷങ്ങളിൽ സംസ്ഥാന പുരസ്കാരവും 1999 ൽ സംസ്ഥാന പുരസ്കാരവും വിണ്ടും അദ്ദേഹത്തെ തേടിയെത്തി.

Related Articles

Back to top button