IndiaKeralaLatest

ജനങ്ങള്‍ക്ക് കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് ആവര്‍ത്തിച്ച്‌ മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങള്‍ക്ക് കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് ആവര്‍ത്തിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സ്വതന്ത്ര ഇന്ത്യയില്‍ ഇത്രകാലം തുടര്‍ന്നുവന്ന സൗജന്യവും സാര്‍വത്രികവുമായ വാക്സിനേഷന്‍ എന്ന നയം നടപ്പിലാക്കാന്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച പുതിയ വാക്സിന്‍ നയം സംസ്ഥാന സര്‍ക്കാരുകള്‍ക്കു മേല്‍ വലിയ ഭാരമാണ് അടിച്ചേല്‍പിക്കുന്നത്. ഇക്കാര്യം പ്രധാനമന്ത്രിയുടെ കോണ്‍ഫറന്‍സില്‍ വ്യക്തമായി പറഞ്ഞിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്സിന്‍ വില നിശ്ചയിക്കാനുള്ള അധികാരം കമ്ബനികള്‍ക്ക് കൈമാറിയതാണ് പ്രശ്നം. കേന്ദ്രസര്‍ക്കാരിന് 150 രൂപയ്ക്ക് നല്‍കുന്ന വാക്സിന്‍ സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്കാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

സംസ്ഥാനങ്ങള്‍ക്ക് ക്വാട്ട നിശ്ചയിക്കാത്തതിനാല്‍ വാക്സിനു വേണ്ടിയുള്ള മത്സരവും ഉടലെടുക്കാന്‍ സാധ്യതയുണ്ട്. ലക്ഷക്കണക്കിന് മനുഷ്യരെ നിത്യേന രോഗികളാക്കുന്ന മഹാമാരിയെ നേരിടുമ്ബോള്‍ ഒട്ടും ആശാസ്യമായ അവസ്ഥയല്ല ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമ്ബത്തിക പ്രതിസന്ധികളില്‍ ഉഴലുന്ന സംസ്ഥാനങ്ങളെ കൂടുതല്‍ വിഷമതകളിലേക്ക് തള്ളിവിടുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച വാക്സിന്‍ നയം. കയ്യില്‍ പണം ഉള്ളവര്‍ മാത്രം വാക്സിന്‍ സ്വീകരിച്ചോട്ടെ എന്ന നിലപാട് നമുക്ക് സ്വീകരിക്കാനാവില്ല. സ്വതന്ത്ര ഇന്ത്യയില്‍ ഇത്രകാലം തുടര്‍ന്നുവന്ന സൗജന്യവും സാര്‍വത്രികവുമായ വാക്സിനേഷന്‍ എന്ന നയം നടപ്പിലാക്കാന്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കുക തന്നെ ചെയ്യും. ഈ മഹാമാരിയെ തടയാന്‍ നമുക്ക് മുന്നിലുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് വാക്സിനേഷന്‍. ഭൂരിഭാഗം പേരും വാക്സിനേഷന്‍ സ്വീകരിച്ചാല്‍ മാത്രമേ സമൂഹത്തിന് പ്രതിരോധം ആര്‍ജിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button