IndiaLatest

കൊവിഡ് പോസിറ്റീവായ കുട്ടികളുടെ മാതാപിതാക്കള്‍ക്കും കൊറോണ വാര്‍ഡിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കാം

“Manju”

ഡല്‍ഹി: കൊവിഡ് പോസിറ്റീവായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്കും കൊറോണ വാര്‍ഡിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുന്നതില്‍ തെറ്റില്ലെന്ന് വിദഗ്ധര്‍. കൊവിഡിന്റെ മൂന്നാംതരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പുകള്‍ക്കിടയിലാണ് ദില്ലി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നു

ഒരു കൊവിഡ് പോസിറ്റീവ് കുട്ടിയുടെ മാതാപിതാക്കള്‍ക്കും കുട്ടി ചികിത്സയില്‍ കഴിയുന്ന വാര്‍ഡിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കാം. എന്നാല്‍ പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ കാര്യങ്ങളിലൂടെ മാത്രമെ മാതാപിതാക്കളെ വാര്‍ഡില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളുവെന്ന് കമ്മിറ്റി വ്യക്തമാക്കി.

കുട്ടി നിരന്തരം കരയുകയാണെങ്കില്‍, മാതാപിതാക്കളില്ലാതെ അവരെ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാണെങ്കില്‍ മാത്രമേ മാതാപിതാക്കള്‍ക്ക് വാര്‍ഡിലേക്ക് പ്രവേശനം അനുവദിക്കൂ. മാതാപിതാക്കള്‍ക്ക് താമസിക്കാനായി ആശുപത്രികള്‍ക്കുള്ളില്‍ ഒരു പ്രത്യേക കേന്ദ്രം സ്ഥാപിക്കും, ‘ദില്ലി സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌  പറഞ്ഞു. കൂടാതെ, തീവ്രപരിചരണ വിഭാഗങ്ങളില്‍ (ഐസിയു) പ്രവേശിപ്പിക്കപ്പെട്ട കുട്ടികളെ പരിചരിക്കുന്നതിന് ആരോഗ്യ പ്രവര്‍ത്തകരെ പരിശീലിപ്പിക്കേണ്ടതുണ്ടെന്നും പാനല്‍ നിര്‍ദ്ദേശിച്ചു. പീഡിയാട്രിക് ഐസിയുവുകള്‍ സ്ഥാപിക്കുന്നതും കോവിഡ് -19 ന്റെ മൂന്നാം തരംഗത്തിന് തയ്യാറെടുക്കുന്നതിനായി പതിനായിരത്തിലധികം ഐസിയു കിടക്കകള്‍ ഒരുക്കുന്നതും ശുപാര്‍ശകളില്‍ ഉള്‍പ്പെടുന്നു.

Related Articles

Back to top button