India

ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ കടത്തിവിടില്ലെന്ന് ടോള്‍പ്ലാസ

“Manju”

ശ്രീജ.എസ്

കൊച്ചി : വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡില്‍ പ്രദേശവാസികള്‍ക്ക് നല്‍കിയിരുന്ന ഇളവുകള്‍ ദേശീയപാത അതോറിറ്റി അവസാനിപ്പിക്കുന്നു. അടുത്തമാസം ഒന്നാം തീയതി മുതല്‍ ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ കടത്തിവിടില്ലെന്ന് ടോള്‍പ്ലാസ കരാറുകാര്‍ വ്യക്തമാക്കി.

റോഡിന് സ്ഥലം ഏറ്റെടുത്തപ്പോള്‍ അന്ന് നിരവധി ഉറപ്പുകള്‍ ദേശീയപതാക അതോറിറ്റിയും അധികൃതരും നാട്ടുകാര്‍ക്ക് നല്‍കിയിരുന്നു. അതില്‍ പ്രധാനം സൗജന്യ യാത്രയായിരുന്നു. അതാണ് ഇപ്പോള്‍ ഇല്ലാതാകുന്നത്. ഇളവുകള്‍ പൂര്‍ണ്ണമായും പിന്‍വലിച്ചാല്‍ പ്രദേശവാസികള്‍ക്ക് ഇതുവഴി കടന്നുപോകുന്നതിന് പണം നല്‍കേണ്ടിവരും. ദേശീയ പാത അതോറിറ്റി ഔദ്യോഗികമായി ഇത് വരെ പ്രതികരിച്ചില്ലെങ്കിലും ഒന്നാം തീയതി മുതല്‍ ഇളവ് ലഭിക്കില്ലെന്ന് കരാറുകാര്‍ അറിയിച്ചിട്ടുണ്ട്. തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് ദ്വീപുകളില്‍ ഉയരുന്നത്.

Related Articles

Back to top button